ഭക്‍ഷ്യവിലപ്പെരുപ്പം 16.35 ശതമാനമായി

ന്യൂഡല്‍ഹി| WEBDUNIA| Last Modified വ്യാഴം, 1 ഏപ്രില്‍ 2010 (15:57 IST)
PRO
രാജ്യത്തെ ഭക്‍ഷ്യവിലപ്പെരുപ്പം വീണ്ടുമുയര്‍ന്നു. മാര്‍ച്ച് ഇരുപതിന് അവസാനിച്ച ആഴ്ചയില്‍ 16.35 ശതമാനമായിട്ടാണ് ഭക്‍ഷ്യവിലപ്പെരുപ്പം ഉയര്‍ന്നത്. പയറുവര്‍ഗങ്ങള്‍ക്കും പാലിനും ഉണ്ടായ വിലക്കയറ്റമാണ് ഏതാനും ആഴ്ചകളായി കുറഞ്ഞുവന്നിരുന്ന ഭക്‍ഷ്യവിലപ്പെരുപ്പം വീണ്ടുമുയര്‍ത്തിയത്.

പയറുവര്‍ഗങ്ങള്‍ക്ക് 31.55 ശതമാനമാണ് വില ഉയര്‍ന്നത്. പാല്‍ ഉല്‍‌പന്നങ്ങള്‍ക്ക് 18.74 ശതമാനമാണ് വില ഉയര്‍ന്നത്. ഏതാനും മാസങ്ങളായി കുതിച്ചുയര്‍ന്നിരുന്ന ഭക്‍ഷ്യവിലപ്പെരുപ്പം ഫെബ്രുവരി മധ്യത്തോടെ മയപ്പെട്ടിരുന്നു. ഇതിനു ശേഷം ആദ്യമായിട്ടാണ് നിരക്കില്‍ വര്‍ദ്ധന രേഖപ്പെടുത്തുന്നത്. നേരത്തെ നിരക്ക് ഇരുപത് ശതമാനത്തിനടുത്തേക്ക് ഉയര്‍ന്നിരുന്നു.

ഫെബ്രുവരിയിലെ മൊത്തം നാണയപ്പെരുപ്പ നിരക്കിലും വര്‍ദ്ധനയുണ്ടായിട്ടുണ്ട്. ജനുവരിയില്‍ 8.56 ശതമാനമായിരുന്ന ഈ നിരക്ക് ഫെബ്രുവരിയില്‍ 9.89 ശതമാനമായിട്ടാണ് ഉയര്‍ന്നത്. കേന്ദ്രസര്‍ക്കാര്‍ പെട്രോളിനും ഡീസലിനും എക്സൈസ് തീരുവ പുനസ്ഥാപിച്ചതോടെ ഉയര്‍ന്ന ഇന്ധന വിലപ്പെരുപ്പവും ഭക്‍ഷ്യവിലപ്പെരുപ്പത്തിലെ ഉയര്‍ന്ന നിരക്കുമാണ് മൊത്തത്തിലുള്ള പണപ്പെരുപ്പനിരക്കും കൂട്ടിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :