അയാള്‍ എന്നെ ചതിച്ചു: രഞ്ജിനി

PRO
“എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ വിശ്വാസവഞ്ചനയാണ് ആ ബന്ധത്തില്‍ ഉണ്ടായത്. പത്രഭാഷയില്‍ വേണമെങ്കില്‍ ചൂടാറാത്ത വഞ്ചനയെന്നു പറയാം. അതില്‍ നിന്ന് കരകയറിക്കൊണ്ടിരിക്കുകയാണ് ഞാന്‍” - രഞ്ജിനി ഹരിദാസ് വെളിപ്പെടുത്തുന്നു.

“അയാള്‍ എന്നെ സ്നേഹിക്കുന്നതായി വിശ്വസിപ്പിക്കുകയായിരുന്നു. അയാള്‍ക്ക് സിനിമയില്‍ കരിയര്‍ ഉണ്ടാക്കാനുള്ള ഉപകരണമായാണ് എന്നോട് അടുത്തതെന്ന് വൈകിയാണ് ഞാന്‍ മനസ്സിലാക്കിയത്. അയാള്‍ സ്നേഹം പങ്കുവച്ചിരുന്ന പലരില്‍ ഒരാളായിരുന്നു ഞാന്‍. അതൊരു വല്ലാത്ത ഷോക്കായിരുന്നു” - വനിതയ്ക്കുവേണ്ടി വിശ്വനാഥന് അനുവദിച്ച അഭിമുഖത്തില്‍ രഞ്ജിനി പറയുന്നു.

“ഈ സംഭവത്തിന് ശേഷം എനിക്ക് ആണുങ്ങളെ വിശ്വസിക്കാന്‍ മടിയാണ്. ഇനിയൊരു ബന്ധം ഉണ്ടാകുന്നു എങ്കില്‍ ഇതുപോലെ വിഷമിക്കാനുള്ള അവസരം ഞാന്‍ ഉണ്ടാക്കില്ല. രഞ്ജിനി ഇനിയൊരാള്‍ക്കും ഹൃദയം തളികയില്‍ വച്ചുകൊടുക്കില്ല. ഇനി ഇമോഷന്‍സിന്‍റെ കെണിയില്‍ ഞാന്‍ വീഴില്ല” - രഞ്ജിനി ഹരിദാസ് വ്യക്തമാക്കുന്നു.

WEBDUNIA|
ചിത്രത്തിന് കടപ്പാട് - മനോരമ ന്യൂസ്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :