ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഫുട്ബോള്‍ ദൈവം

കണ്ണൂര്‍| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
ഫുട്‌ബോള്‍ ദൈവം അര്‍ജന്റീന താരം കേരളത്തില്‍. ചൊവ്വാഴ്ച പുലര്‍ച്ച 5.40ന് ജെറ്റ് എയര്‍വേസ് വിമാനത്തിലാണ് മറഡോണ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയത്. പ്രത്യേക ഹെലികോപ്റ്ററില്‍ കണ്ണൂരിലെത്തി.

ബോബി ചെമ്മണൂര്‍ ഇന്‍റര്‍നാഷനല്‍ ജ്വല്ലറിയുടെ കണ്ണൂര്‍ ശാഖയും ബോബി ചെമ്മണൂര്‍ എയര്‍ലൈന്‍സും ഉദ്ഘാടനം ചെയ്യാനാണ് മറഡോണ കേരളത്തിലെത്തിയത്.കനത്ത സുരക്ഷാ സംവിധാനമാണ് അദ്ദേഹത്തിന് ഒരുക്കിയിരുന്നത്. ബുധനാഴ്ചയാണ് മറഡോണ കണ്ണൂരിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നത്.

മറഡോണയെ സംസ്ഥാന അതിഥിയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയിലേക്ക് മറഡോണയുടെ രണ്ടാമത്തെ വരവാണിത്. ആദ്യയാത്ര കൊല്‍ക്കത്തയിലേക്കായിരുന്നു.

മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ സി ജോസഫ്, എം കെ മുനീര്‍, കെ ബി ഗണേഷ്‌കുമാര്‍, കെ പി മോഹനന്‍ എന്നിവര്‍ മറഡോണക്കുള്ള സ്വീകരണച്ചടങ്ങിനെത്തും. ഫുട്‌ബോള്‍ താരങ്ങളായ ഐ എം വിജയന്‍, ജോ പോള്‍ അഞ്ചേരി, ഷറഫലി, കെ വി ധനേഷ് തുടങ്ങിയവരുള്‍പ്പെടെയുള്ളവര്‍ ഫുട്ബോള്‍ ഇതിഹാസത്തെ വരവേല്‍ക്കാന്‍ കാത്തിരിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :