ഐ ലവ് കേരള, വിവ ഇന്ത്യ; മറഡോണ

കണ്ണൂര്‍| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
24 ഒക്ടോബര്‍ 2012 സമയം 11:15. ഒടുവില്‍ അത് സംഭവിച്ചു. സാക്ഷാല്‍ കണ്ണൂര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ ഫുട്ബോളുമായി മാന്ത്രികചുവടുകള്‍ വെച്ചു. ആയിരക്കണക്കിന് ആരാധകര്‍ അതിനൊപ്പം നൃത്തം ചെയ്തു. ഫുട്ബോള്‍ ഇതിഹാസത്തെ കാണാന്‍ ആയിരക്കണക്കിന് ആരാധകരാണ് എത്തിയത്.

കേരളത്തിന്റെ അഭിമാനം ഐ എം വിജയനുമായി സ്റ്റേജില്‍ അല്‍പ്പനേരം ഫുട്ബോളു കൊണ്ട് പ്രകടനം. നിരവധി ഫുട്ബോളുകള്‍ കാണികള്‍ക്കിടയിലേക്ക് അദ്ദേഹം പറത്തിവിട്ടു. തന്റെ അന്‍പത്തിനാലാം പിറന്നാളാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ കേക്കു മുറിച്ച് അദ്ദേഹം കാണികള്‍ക്കായി ഒരു പാട്ട് പാടി.സംസ്ഥാന അതിഥിയായി പ്രഖ്യാപിച്ച മറഡോണയുടെ സ്വീകരണത്തിനായി മന്ത്രിമാരുടെ പട തന്നെ എത്തിയിരുന്നു. കേരളത്തിന്റെ കായിക ചരിത്രത്തില്‍ അവിസ്മരണീയമായ 30 മിനിട്ട്. ഉദ്ഘാടനചടങ്ങിനു ശേഷം മറഡോണ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു.വിവ ഇന്ത്യ. ഐ ലവ് കേരള.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :