കിംഗ് ഖാന് വില്ലന്‍ നമ്മുടെ ബാല!

WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
തിരക്കിലാണ്. ആദ്യമായി സംവിധാനം ചെയ്യുന്ന ‘ഹിറ്റ്‌ലിസ്റ്റ്’ എന്ന ആക്ഷന്‍ ത്രില്ലറിന്‍റെ അവസാനവട്ട ഒരുക്കങ്ങള്‍. അഭിനയജീവിതത്തില്‍ ബാല വലിയ കോണ്‍ഫിഡന്‍സോടെ പെര്‍ഫോം ചെയ്തു എന്ന് പറയാനാവില്ല. എന്നാല്‍ സംവിധാനം ചെയ്ത ആദ്യ ചിത്രത്തേക്കുറിച്ച് ബാ‍ല പറയുന്നത് കേള്‍ക്കൂ:

“എന്‍റെ ഇതുവരെയുള്ള കരിയറില്‍ ഇത്ര ധൈര്യത്തോടെ ഒരു പ്രസ്താവന ഞാന്‍ നടത്തിയിട്ടില്ല, ഹിറ്റ്ലിസ്റ്റ് ഒരു ഹിറ്റ് ആയിരിക്കും” - ബാലയുടെ ഉറപ്പ്!

എന്തായാലും ബാല ഈ സിനിമയ്ക്ക് ശേഷം അഭിനയരംഗത്തേക്കുതന്നെ തിരിച്ചുപോകുകയാണ്. അതും നിസാര പ്രൊജക്ടൊന്നുമല്ല. ഒരു ബോളിവുഡ് സിനിമ. നായകന്‍ സാക്ഷാല്‍ ഷാരുഖ് ഖാന്‍. കിംഗ് ഖാന്‍റെ വില്ലന്‍ വേഷം ബാലയ്ക്ക്!

ഹിറ്റ്മേക്കര്‍ രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ‘ചെന്നൈ എക്സ്പ്രസ്’ എന്ന ഹിന്ദിച്ചിത്രത്തിലാണ് ബാല ഷാരുഖ് ഖാന്‍റെ വില്ലനാകുന്നത്. ഇതുസംബന്ധിച്ച ആദ്യവട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.

‘കൌബോയ്’ എന്ന സിനിമയുടെ സ്റ്റില്ലുകള്‍ കണ്ടിട്ടാണ് രോഹിത് ഷെട്ടി ചെന്നൈ എക്സ്പ്രസിലെ വില്ലനാകാന്‍ ബാലയെ ക്ഷണിച്ചത്. മലയാളത്തില്‍ നിന്ന് ഒരു താരത്തിനും ലഭിക്കാത്ത ഭാഗ്യമാണ് ബാലയെ തേടിയെത്തിയിരിക്കുന്നത്. എന്തായാലും തന്‍റെ ആദ്യ ഹിന്ദിച്ചിത്രത്തിനുള്ള തയ്യാറെടുപ്പുകള്‍ ബാല ആരംഭിച്ചുകഴിഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :