ഹോട്ടൽ തുടങ്ങുന്നവർ അറിഞ്ഞിരിക്കണം ഈ വാസ്തു കാര്യങ്ങൾ !

Sumeesh| Last Updated: ശനി, 11 ഓഗസ്റ്റ് 2018 (13:16 IST)
ഹോട്ടലുകൾ വളരെ പ്രാധാന്യമർഹിക്കുന്ന വാണിജ്യ സ്ഥാപനമാണ്. ആളുകൾക്ക് ആഹാരം വെച്ചുവിളമ്പുന്ന ഇടമായതിനാൽ മറ്റു സ്ഥാപനങ്ങളേക്കാൾ കണിശമായി ഹോട്ടലുകളിൽ വാസ്തു ശ്രദ്ധിക്കണം.

ഹോട്ടലിന്റെ ദർശനത്തിനനുസരിച്ച്. പ്രധാ‍ന കവാടം സ്ഥാപിക്കേണ്ട ഇടത്തിൽ മാറ്റം വരും. ഊണു മേഷകളുടെ കാ‍ര്യത്തിൽ വളരെയധികം ശ്രദ്ധവേണം. കിഴക്കോട്ടോ, പടിഞ്ഞാറോട്ടോ, വടക്കോട്ടോ ഇരുന്ന് ഭക്ഷണം കഴിക്കുന്ന രീതിയിൽ വേണം ഊണു മേഷകൾ ഒരുക്കാൻ. കെട്ടിടത്തിന്റെ ബ്രഹ്മസ്ഥാനമായ മധ്യത്തിൽ മേഷകളൊ കസേരകളൊ സ്ഥാപിക്കാൻ പാടീല്ല.

ഏറ്റവും ശ്രദ്ധ ചെലുത്തേണ്ട ഇടമാണ് അടുക്കള. കിഴക്കു ദിക്കിലേക്ക് നോക്കി പാചകം ചെയ്യുന്ന രീതിയിലാണ് അടുക്കള സജ്ജീകരിക്കേണ്ടത്. അടുക്കളയുടെ പടിഞ്ഞാറ്‌ ഭഗത്ത് മിക്സി, ഗ്രൈന്റർ, ഫ്രിഡ്ജ് എന്നീ ഉപകരണങ്ങൾ സ്ഥാപിക്കാം. വടക്കു കിഴക്കേ മൂലയിലായിരിക്കണം സ്ഥാപനത്തിന്റെ സ്റ്റോർ റൂം സജ്ജീകരിക്കേണ്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :