പാ രഞ്ജിത് രാഷ്ടീയത്തിലേക്കോ ? രാഹുൽ ഗാന്ധിയുമായി രണ്ടു മണിക്കൂറോളം നിണ്ട കൂടിക്കാഴ്ച

Sumeesh| Last Updated: വ്യാഴം, 12 ജൂലൈ 2018 (16:34 IST)
ഡൽഹി: പ്രശസ്ത തമിഴ് സംവിധയകൻ പാ രഞ്ജിത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗന്ധിയുമായി കൂടിക്കാഴ്ച നടത്തി. ഡൽഹിയിൽ രാഹുൽ ഗാന്ധിയുടെ വസതിയിൽ വച്ചാണ് ഇരുവരും തമ്മിൽ കൂടിക്കഴ്ച നടത്തിയത്.

രണ്ടുമണിക്കൂറോളം നീണ്ട കൂടിക്കഴ്ചയിൽ സിനിമയും രാഷ്ട്രീയവും ചർച്ചയായതായി രാഹുൽ ഗാന്ധി അറിയിച്ചു. രഞ്ജിത്തുമായുള്ള നിമിഷങ്ങൾ താൻ ആസ്വദിച്ചെന്നും ആശയ വിനിമയം ഇനിയും തുടരുമെന്നും രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

ജാതിയും മതവും ഉണ്ടാക്കുന്ന പ്രശ്നങ്ങൾ മതേതരത്വത്തിന് ഭീഷണിയുണ്ടാക്കുന്നു എന്ന വ്യത്യസ്ത ചിന്താഗതി പുലർത്തുന്ന രാഗുൽ ഗാന്ധി കൂടിക്കഴ്ചക്ക് തയ്യാറാകുന്നത് ഏറെ സന്തോഷം പകരുന്നു എന്നായിരുന്നു കൂടിക്കഴ്ചയെക്കുറിച്ച് പാ രഞ്ജിത് ട്വിറ്ററീൽ കുറിച്ചത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :