ബി ജെ പി ഇന്ത്യയെ ഹിന്ദു പാകിസ്ഥാനാക്കുമെന്ന് ശശി തരൂർ

Sumeesh| Last Modified വ്യാഴം, 12 ജൂലൈ 2018 (15:53 IST)
തിരുവനന്തപുരം: വരുന്ന പൊതു തിരഞ്ഞെടുപ്പിൽ ബി ജെ പിയെ ജയിപ്പിച്ചാൽ ഇന്ത്യ ഒരു ഹിന്ദു പാകിസ്ഥാനായി മാറുമെന്ന് എം പിയും കോൺഗ്രസ് നേതാവുമായ ശശി തരൂർ. ന്യൂനപക്ഷങ്ങൾക്ക് പരിഗണനയില്ലാത്ത പാകിസ്ഥാന് സമാനമായ രാജ്യമായി ഇന്ത്യ മാറുമെന്ന് തരൂർ പറഞ്ഞു.

ഇന്ത്യൻ ജനാധിപത്യവും മതേതരത്വവും നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ തിരുവനതപുരത്ത് സംസാരിക്കവെയാണ് ബി ജെ പിയെ രൂക്ഷമായി വിമർശിച്ചത്. നമ്മുടെ ജനാധിപത്യ ഭരണഘടന തകരുമെന്നും അവർ മറ്റൊരു ഭരണഘടന എഴുതുമെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദുരാഷ്ട്രത്തിനുള്ള ശ്രമമാണ് ബി ജെ പി നടത്തുന്നത്. അത് രാജ്യത്തെ സംത്വം തുടച്ചു നീക്കും. രാജ്യത്തെ എല്ലാ ഭരണഘടനാ സ്ഥാപനങ്ങളും ഭീഷണി നേരിടുകയാണ്. ജുഡീഷ്യറിയും പൊലീസ് സേനയും സി ബി ഐയും ബി ജെ പിയുടെ രാഷ്ട്രീയ അതിപ്രസരത്തിനു കീഴിലാണെന്നും ശശി തരൂർ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :