കടമ്പകൾ മറികടന്നു; സഞ്ജു ഇനി ഇന്ത്യൻ ടീമിൽ കളിക്കും

Sumeesh| Last Modified വ്യാഴം, 12 ജൂലൈ 2018 (14:24 IST)
ഇന്ത്യൻ പ്രധാന ടീമിൽ കളിക്കാൻ കടാക്കേണ്ട ഫിറ്റ്നസ് അഗ്നി പരീക്ഷ കടന്ന് മലയാളി ക്രിക്കറ്റ് താരമായ സഞ്ജു സാംസൺ. ഇന്ത്യൻ ടീമിൽ കളിക്കാനായി പാസാവേണ്ട യോ യോ ടെസ്റ്റിൽ മികച്ച പോയന്റുകളോടെ പാസയാതോടെ സഞ്ജു ഇനി ഇന്ത്യൻ ഏ ടീമിൽ കളിക്കും.

ബംഗളുരു നാഷ്ണൽ അക്കാഡമിയിൽ നടന്ന ടെസ്റ്റിൽ 17.3 പോയിന്റ് നേടിയാണ് സഞ്ജു ഇന്ത്യൻ ടീമിലേക്കുള്ള സെലക്ഷൻ നേടിയത്. 16.1 പോയന്റുകളാണ് ടെസ്റ്റ് പാസാകാൻ
നേടേണ്ടത്. നേരത്തെ നടന്ന ടെസ്റ്റിൽ സഞ്ജു പരാജയപ്പെട്ടത് ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടിമിലേക്കുള്ള അവസരം നഷ്ടപ്പെട്ടിരുന്നു.

ആരോഗ്യപരമായ പ്രശ്നങ്ങൾ നേരിട്ടതിനാലാണ് ആദ്യ ടെസ്റ്റ് വിജയിക്കാൻ സാധിക്കാതിരുന്നത് എന്നാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്. കഴിഞ്ഞ ഐ പി എല്ലിൽ മികച്ച പ്രകടനം കാഴ്ചവച്ച സഞ്ജുവിനെ കുറിച്ച് ലോക താരങ്ങൾ വലിയ പ്രതീക്ഷ പങ്കുവച്ചിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :