‘വാവയ്ക്ക് ചേട്ടന്റെ വിവാഹ സമ്മാനം, ഇഷ്ടമാരുന്നു ഒരുപാട്‘; തേച്ചിട്ട് പോയ കാമുകിയുടെ വീടിനു മുന്നിൽ യുവാവിന്റെ കടും‌കൈ

ശനി, 13 ഒക്‌ടോബര്‍ 2018 (14:54 IST)

പ്രണയ നൈരാശ്യവും അതിനുശേഷമുള്ള ആത്മഹത്യയുമൊന്നും ഇപ്പോൾ പുതുമയല്ല. വ്യത്യസ്തമായ കഥകളാണ് ഓരോ ദിവസമായി പുറത്തുവരുന്നത്. എത്രയൊക്കെയാണെങ്കിലും സ്വന്തം കൺ‌കുന്നിൽ അത്തരമൊരു കാഴ്ച കാണുന്നതിന്റെ ഞെട്ടൽ എല്ലാവർക്കും ഉണ്ടാകും. കൊല്ലം ശൂരനാട് നിവാസികളും ഇപ്പോൾ അത്തരമൊരു ഞെട്ടലിലാണ്. 
 
കൊല്ലം ശൂരനാട് പ്രണയനൈരാശ്യത്തെ തുടർന്ന് കാമുകിയുടെ വീടിനു മുന്നിലായി യുവാവ് തൂങ്ങിമരിച്ചു. നിഖിലാണ് കഴിഞ്ഞ ദിവസം തൂങ്ങി മരിച്ചത്. സമീപത്തുള്ള ക്രിസ്ത്യൻ മതവിഭാഗത്തിൽപ്പെട്ട പെൺകുട്ടിയുമായി യുവാവ് വർഷങ്ങളായി അടുപ്പത്തിലായിരുന്നു. പെൺകുട്ടിക്ക് വീട്ടുകാർ വിവാഹാലോചനകൾ കൊണ്ടുവന്നതോടെ നിഖിൽ യുവതിയുടെ വീട്ടിലെത്തി വിളിച്ചിറക്കി കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും പെൺകുട്ടി ഇറങ്ങിവരാൻ തയ്യാറായില്ല.
 
പെൺകുട്ടി ഇറങ്ങി വരാതിരുന്നതിൽ മനം‌നൊന്താണ് നിഖിലിന്റെ കടും‌കൈ. വീട്ടുകാർ യുവതിയുടെ വിവാഹം ഉറപ്പിച്ചു. അടുത്ത തിങ്കളാഴ്ച പെൺകുട്ടിയുടെ വിവാഹം നടക്കാനിരിക്കുകയായിരുന്നു. ഇതോടെ വിഷമത്തിലായ നിഖിൽ കഴിഞ്ഞ ദിവസം രാത്രി പെൺകുട്ടിയുടെ വീട്ടിലെത്തി വീടിനോട് ചേർന്നുള്ള കടയുടെ ഭിത്തിയിൽ ചോക്ക് കൊണ്ട് കുറിപ്പ് എഴുതിവെച്ച ശേഷം തൂങ്ങിമരിക്കുകയായിരുന്നു.
 
‘കൊലപാതകം അല്ല ആത്മഹത്യ; വാവയ്ക്ക് ചേട്ടന്റെ വിവാഹസമ്മാനമാണ്. മറക്കാൻ പറ്റുന്നില്ല വാവേ... അതോണ്ടാ പോകുന്നത്. നീ മറ്റൊരാളുടെ കൂടെ പോകുന്നത് കാണാൻ വയ്യ. സ്നേഹം ഞാൻ അഭിനയിച്ചിട്ടില്ല. ഇഷ്ടമായിരുന്നു ഒരുപാട്. സജിന്റെ കൂടെ ജീവിക്കണം സുഖമായി. ഞാൻ പോകുവാ.. എന്ന് വാവയുടെ ചേട്ടൻ നിഖിൽ’ - ഇതായിരുന്നു നിഖിലിന്റെ ആത്മഹത്യ കുറിപ്പ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ആർത്തവകാലത്ത് ശബരിമലയിൽ പോയാൽ കുഞ്ഞുണ്ടാകാൻ പാടുപെടും: ദേവൻ

സ്ത്രീകള്‍ ബഹിരാകാശത്ത് പോലും പോകുന്ന ഒരു നൂറ്റാണ്ടിലാണ് കേരളം ആര്‍ത്തവം അശുദ്ധിയാണോ ...

news

ചോര്‍ച്ചയോട് ചോര്‍ച്ച; നഷ്‌ടമായത് 2.9 കോടി ഉപയോക്താക്കളുടെ വിവരങ്ങള്‍ - കുറ്റസമ്മതവുമായി ഫേസ്‌ബുക്ക്

കൂടുതല്‍ പേരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നുവെന്ന് വ്യക്തമാക്കി ഫേസ്‌ബുക്ക് വീണ്ടും ...

news

മോദി മഹാവിഷ്‌ണുവിന്റെ പതിനൊന്നാമത്തെ അവതാരമാണെന്ന് ബിജെപി; പ്രതിഷേധവുമായി കോണ്‍ഗ്രസ്

പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാവിഷ്‌ണുവിന്റെ പതിനൊന്നാമത്തെ അവതാരമാണെന്ന് ബിജെപി നേതാവ്. ...

Widgets Magazine