മിന്നല്‍ ബസില്‍ സംഘര്‍ഷം; കണ്ടക്ടറുടെ മര്‍ദ്ദനത്തില്‍ ഡ്രൈവറുടെ കണ്ണിന് പരിക്ക് - പൊലീസ് കേസെടുത്തു

മിന്നല്‍ ബസില്‍ സംഘര്‍ഷം; കണ്ടക്ടറുടെ മര്‍ദ്ദനത്തില്‍ ഡ്രൈവറുടെ കണ്ണിന് പരിക്ക് - പൊലീസ് കേസെടുത്തു

 conductor against driver , ksrtc minnal bus , police case , പൊലീസ് , ആശുപത്രി , ഷാജഹാന്‍ , അമീർ അലി
തിരുവനന്തപുരം| jibin| Last Modified വ്യാഴം, 11 ഒക്‌ടോബര്‍ 2018 (11:09 IST)
കെഎസ്ആർടിസി മിന്നൽ ബസില്‍ ഡ്രൈവറും കണ്ടക്ടറും ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലെ ഡ്രൈവർ ഷാജഹാന്റെ കണ്ണിന് പരിക്കേറ്റു. സംഭവത്തില്‍ കണ്ടക്ടർ അമീർ അലിക്കെതിരെ പൊലീസ് കേസെടുത്തു.

ചൊവ്വാഴ്ച പുലർച്ചെ കോഴിക്കോട് നിന്നു തിരുവനന്തപുരത്തേക്ക് വന്ന മിന്നൽ ബസിലാണ് ജീവനക്കാര്‍ ഏറ്റുമുട്ടിയത്. ഷാജഹാന്‍ ആവശ്യപ്പെട്ട സ്ഥലത്ത് അമീര്‍ ബസ് നിര്‍ത്താതെ വന്നതോടെയാണ് തര്‍ക്കമുണ്ടായത്.

സ്‌റ്റോപ്പ് ഇല്ലാത്ത സ്ഥലത്ത് ബസ് നിര്‍ത്താന്‍ കഴിയില്ലെന്ന് ഡ്രൈവര്‍ വ്യക്തമാക്കി. തുടര്‍ന്ന് വാക്കേറ്റം ശക്തമായതോടെ വെള്ളക്കുപ്പി ഉപയോഗിച്ച് ഷാജഹാന്റെ മുഖത്ത് അമീര്‍ അടിച്ചു. ഇതാണ് കണ്ണിനു പരിക്കേല്‍ക്കാല്‍ കാരണമായത്.

സ്‌റ്റേഷന്‍ അധികൃതര്‍ നല്‍കിയ പരാതിയില്‍ അമീറിനെതിരെ
തമ്പാനൂർ പൊലീസ് കേസെടുത്തു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷാജഹാന് അടിയന്തര ശസ്ത്രക്രിയ വേണ്ടിവരും. പരിക്ക് ഗുരുതരസ്വഭാവമുള്ളതാണെന്നാണ് റിപ്പോര്‍ട്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :