ബ്രൂവറി; അനുമതി നൽകിയത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി തള്ളി

അപർണ| Last Modified ബുധന്‍, 10 ഒക്‌ടോബര്‍ 2018 (11:31 IST)
ബ്രൂവറികൾക്ക് അനുമതി നൽകിയതിൽ അന്വേഷണം ആവശ്യപ്പെട്ട് സി വി തോമസ് എന്നയാൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി. ബ്രൂവറി, ബ്ലെന്‍ഡിങ് യൂണിറ്റുകള്‍ക്ക് അനുമതി നല്‍കിയ ഉത്തരവ്, സര്‍ക്കാര്‍ റദ്ദാക്കിയ സാഹചര്യത്തിലാണ് ഹര്‍ജി കോടതി തള്ളിയത്.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിനു മുമ്പാകെ രണ്ടാമത്തെ ഇനമായാണ് ഹര്‍ജി വന്നത്. വിഷയം സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണം എന്നായിരുന്നു ഹർജിയിൽ ആവശ്യപ്പെട്ടത്. അനുമതി നല്‍കിയതില്‍ അഴിമതി നടന്നെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ഇതിനെ സാധൂകരിക്കുന്ന തെളിവുകളും പുറത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സർക്കാർ അനുമതി റദ്ദാക്കിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :