പതിനെട്ടാം പടി ചവിട്ടാൻ വനിത പൊലീസിനെ അനുവദിക്കില്ല: ദേവസ്വം ബോർഡ്

വ്യാഴം, 11 ഒക്‌ടോബര്‍ 2018 (08:01 IST)

ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയെ തുടർന്ന് വൻ പ്രതിഷേധമാണ് സംസ്ഥാനുണ്ടായിരിക്കുന്നത്. സുപ്രീംകോടതി വിധി നടപ്പാക്കുക എന്നത് സംസ്ഥാന സർക്കാർ ചെയ്യേണ്ട കാര്യമാണേന്നും അതിന് വേണ്ട ഒരുക്കങ്ങളെല്ലാം ശബരിമലയിൽ ചെയ്യുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. 
 
എന്നാൽ, മുഖ്യമന്ത്രിയുടെ പ്രസ്താവനകളൊക്കെ ആസ്ഥാനത്താകുന്ന കാഴ്ചയാണ് ഇപ്പോൾ കാണാനാകുന്നത്. പതിനെട്ടാംപടിയില്‍ വനിതാ പൊലീസിനെ വിന്യസിക്കില്ലെന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വ്യക്തമാക്കിയതോടെ സർക്കാർ എന്തുചെയ്യുമെന്ന ചോദ്യം ബാക്കിയാവുകയാണ്. 
 
തുടര്‍നടപടികള്‍ ഹൈക്കോടതി നിര്‍ദേശപ്രകാരമായിരിക്കും. ശബരിമലയിൽ മുൻപും സ്ത്രീകൾ വന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തന്ത്രി കുടുംബവുമായി ചര്‍ച്ചയ്ക്കായി വാതിലുകള്‍ തുറന്നിട്ടിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 
 
അതേസമയം, കോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമലയിൽ എത്തുന്ന സ്ത്രീകളെ തടയാനാവില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നേരത്തെ വ്യക്തമാക്കിരുന്നു. തെരുവിലിറങ്ങി പ്രതിഷേധിക്കാതെ കോടതിയെ സമീപിച്ച എസ്എൻഡിപി നിലപാടാണ് ശരിയെന്നും മന്ത്രി പറഞ്ഞിരുന്നു.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ശക്തിപ്രാപിച്ച് തിത്‌ലി ഒഡീഷ തീരത്തേക്ക്; മൂന്ന് ലക്ഷം ആളുകളെ മാറ്റി പാർപ്പിച്ചു, ആന്ധ്ര തീരത്തും അതീവ ജാഗ്രത

ബംഗാൾ ഉൾക്കടലിനു മുകളിൽ രൂപം കൊണ്ട തിത്‍ലി ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചു ഒ‍ഡീഷ ...

news

വനിതാ പൊലീസുകാർ ആരുടെയും അടിമകളല്ല, അവർക്കും വിശ്വാസമുണ്ടെന്ന് സർക്കാർ ഓർക്കണമെന്ന് കെ പി ശശികല

വനിതാ പൊലീസുകാർ ആരുടെയും അടിമകളല്ലെന്നും അവർക്കും വിശ്വാസങ്ങൾ ഉണ്ടെന്ന് സർക്കാർ ...

news

അണിയറയിൽ കേരള ബാങ്ക് ഒരുങ്ങുന്നു; ജില്ലാ സഹകരണ ബാങ്കുകളെ ലയിപ്പിക്കാൻ മന്ത്രിസഭാ തീരുമാനം

കേരള സഹകരണ ബാങ്ക് രൂപീകരിക്കുന്നതിന് സംസ്ഥാന സഹകരണ ബാങ്കിനെയും പതിനാല് ജില്ലാ സഹകരണ ...

Widgets Magazine