അപർണ|
Last Updated:
വെള്ളി, 12 ഒക്‌ടോബര്‍ 2018 (08:38 IST)
മീ ടൂ കാമ്പയിന്‍ ബോളിവുഡില്‍ ആളിക്കത്തുകയാണ്. തനുശ്രീ ദത്തിന് പുറമേ നിരവധി നടിമാർ വെളിപ്പെടുത്തലുമായി രംഗത്തെത്തി. ലൈംഗികമായി സ്ത്രീകളെ ചൂഷണം ചെയ്യുന്നവര്‍ മാത്രം ശിക്ഷിക്കപ്പെട്ടാല്‍ പോരെന്ന് കങ്കണ റണാവത്.
ഋത്വിക് റോഷനെ പോലെ ചെറുപ്പക്കാരികളെ വെപ്പാട്ടികളായി കൊണ്ടു നടക്കുന്നവരും ശിക്ഷിക്കപ്പെടണമെന്ന് നടി പറഞ്ഞു. സീ ന്യൂസിനു നല്‍കിയ അഭിമുഖത്തിലാണ് കങ്കണ ഋത്വികിനെതിരെ ആഞ്ഞടിച്ചത്. വികാസ് ബാഹലിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍.
”വികാസ് ബഹലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുഴുവനും സത്യമാണ്. ഭാര്യമാരെ ട്രോഫി പോലെ സൂക്ഷിക്കുകയും ചെറുപ്പക്കാരികളെ വെപ്പാട്ടികളാക്കുകയും ചെയ്യുന്നവരും ശിക്ഷിക്കപ്പെടണം. ഞാന്‍ ഋത്വിക് റോഷനെ കുറിച്ചാണ് പറഞ്ഞത്. ആരും അദ്ദേഹത്തോടൊപ്പം ജോലി ചെയ്യരുത്.”- കങ്കണ പറഞ്ഞു.