കോഴിക്കോട്|
jibin|
Last Modified വ്യാഴം, 11 ഒക്‌ടോബര്‍ 2018 (18:03 IST)
എംടി വാസുദേവൻ രണ്ടാമൂഴം സിനിമയാക്കുന്നതിന് കോടതിയുടെ വിലക്ക്. തിരക്കഥാകൃത്തു കൂടിയായ എംടി നൽകിയ ഹർജി പരിഗണിച്ചു കൊണ്ടാണ് കോഴിക്കോട് മുൻസിഫ് കോടതി ഉത്തരവിട്ടത്.
കേസ് ഒത്ത് തീർപ്പാകുംവരെ തിരക്കഥ ഉപയോഗിക്കരുതെന്നും കോടതി നിര്‍ദേശം നല്‍കി. കേസ് ഈ മാസം 25 ന് വീണ്ടും പരിഗണിക്കും. അതേസമയം മുന്‍കൂറായി വാങ്ങിയ പണം തിരികെ നല്‍കുമെന്ന് എംടി അറിയിച്ചു.
എര്‍ത്ത് & എയര്‍ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ്, രണ്ടാമൂഴം സംവിധാനം ചെയ്യുന്ന ശ്രീകുമാരന്‍ മേനോന്‍ എന്നിവര്‍ക്ക് കോടതി നോട്ടീസ് അയക്കുകയും ചെയ്തു.
ചിത്രത്തിന്‍റെ ചിത്രീകരണം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് എംടി നിയമ നടപടികളുമായി മുന്നോട്ട് പോകുന്നത്.
വളരെയധികം പഠനങ്ങളും ഗവേഷണങ്ങളും നടത്തിയ ശേഷമാണ് രണ്ടാമൂഴം കഥയാക്കി സംവിധായകന് നൽകിയതെന്നും എന്നാൽ, കഥയുണ്ടാക്കാൻ താൻ കാണിച്ച ആവേശം സിനിമ ചെയ്യുന്നവർക്കില്ലെന്നാണ്
എംടിയുടെ പരാതി.
മോഹൻലാലിനെ നായകനാക്കിയാണ് ശ്രീകുമാര്‍ മേനോന്‍ രണ്ടാമൂഴം സിനിമയാക്കുന്നത്.