‘നിവിൻ പോളിയുടെ പരാക്രമം, ലാലേട്ടന്റെ ഗോഷ്ടികൾ’- കൊച്ചുണ്ണിയെ പൊളിച്ചടുക്കി ഒരു റിവ്യു

കായം‌കുളം കൊച്ചുണ്ണി അഥവാ നിവിൻ പോളി - ഏട്ടൻ കൂട്ടുകെട്ടിൽ പിറന്ന ചാപിള്ള?!- വ്യത്യസ്തമായ റിവ്യു

അപർണ| Last Updated: വ്യാഴം, 11 ഒക്‌ടോബര്‍ 2018 (15:44 IST)
ഏറെ പ്രതീക്ഷകൾക്കും കാത്തിരുപ്പുകൾക്കുമൊടുവിൽ നിവിൻ പോളി നായകനായ കായം‌കുളം കൊച്ചുണ്ണി റിലീസിനെത്തിയിരിക്കുകയാണ്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ചിത്രത്തിൽ ഇത്തിക്കരപക്കിയായി അതിഥി വേഷത്തിൽ മോഹൻലാലും എത്തുന്നുണ്ട്.

ചിത്രത്തെ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. എല്ലാ ഗ്രൂപ്പുകളിലും പോസിറ്റിവ് റിവ്യുകളാണ് ലഭിക്കുന്നത്. ഇതിനിടയിൽ വ്യത്യസ്തമായ അഭിപ്രായവും നിരൂപണവുമായി സമകാലീന എഴുത്തുകാരി അനു ഡേവിഡ്. അനുവിന്റെ കുറിപ്പ് ഇതിനോടകം നിരവധിയാളുകളാണ് ഷെയർ ചെയ്തിരിക്കുന്നത്. പോസ്റ്റ് വായിക്കാം:

കായംകുളം കൊച്ചുണ്ണി: നിവിൻ പോളി - ഏട്ടൻ കൂട്ടുകെട്ടിൽ പിറന്ന ചാപിള്ള.

* ബാഹുബലി ആവാനുള്ള നിവിൻ പോളിയുടെ പരാക്രമം..
* ലാലേട്ടന്റെ ഗോഷ്ടികളും വൃത്തികെട്ട സീൽക്കാര ശബ്ദവും..
* മെട്രോ സിറ്റിയിൽ ജനിച്ചുവളർന്ന് കായംകുളത്ത്‌ ജീവിക്കുന്ന പ്രിയ ആനന്ദിന്റെ നായികാവേഷം..
* സ്ത്രീകഥാപാത്രങ്ങളുടെ അസ്വാഭാവിക മേയ്ക്കപ്പ്‌..
* ആർട്ടിഫിഷ്യലായി ഉണ്ടാക്കിയ സിറ്റുവേഷനുകൾ..
* ചരിത്രസിനിമയിൽ തൊലിയുരിഞ്ഞുപോകുന്ന ഐറ്റം ഡാൻസ്‌ ആഭാസം.
* ഊള പാട്ടുകൾ, ഊള പശ്ചാത്തലസംഗീതം..
* കൊച്ചുപിള്ളേർക്ക്‌ പോലും ചിരിവരുന്ന വി.എഫ്‌.എക്സ്‌..
* ഊതിപ്പെരുപ്പിച്ച്‌ ഹൈബജറ്റിൽ ഇറക്കി ദാരുണമായി പരാജയപ്പെട്ട അവസ്ഥ..
* ചരിത്രത്തെ ഫാൻസുകാർക്കുവേണ്ടി വളച്ചൊടിച്ച റോഷൻ അന്ത്രെയോസ്‌ മാപ്പുപറയുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :