സിനിമാക്കാരനല്ലേ, ലോലഹൃദയനല്ലേ... എവിടൊക്കെ മക്കളുണ്ടെന്ന് ആര്‍ക്കറിയാം: ജഗതിയെപ്പറ്റി പി സി ജോര്‍ജ്ജ്

വ്യാഴം, 11 ഒക്‌ടോബര്‍ 2018 (21:13 IST)

പി സി ജോര്‍ജ്ജ്, ജഗതി, ശ്രീലക്ഷ്മി, ഷോണ്‍, പാര്‍വതി, P C George, Shone, Sreelakshmi, Jagathy

സിനിമാക്കാരനായതിനാല്‍ എവിടെയൊക്കെ മക്കളുണ്ടാകുമെന്ന് ആര്‍ക്കറിയാമെന്ന് ജഗതി ശ്രീകുമാറിനെപ്പറ്റി പി സി ജോര്‍ജ്ജ്. ജഗതിയുടെ മകളാണോ ശ്രീലക്ഷ്മിയെന്ന് തനിക്ക് അറിയില്ലെന്നും എന്നാല്‍ താന്‍ അങ്ങനെ വിശ്വസിക്കുന്നതായും പി സി ജോര്‍ജ്ജ് പറഞ്ഞു. 
 
‘സിനിമാ നടന്‍മാര്‍ ലോല ഹൃദയന്‍മാരാണല്ലോ, അവര്‍ക്കൊക്കെ എവിടെയൊക്കെ മക്കളുണ്ടെന്ന് ആര്‍ക്കറിയാം’ എന്നാണ് ഇതേപ്പറ്റി പി സിയുടെ കമന്‍റ്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പി സി ഇങ്ങനെ പറയുന്നത്. 
 
ശ്രീലക്ഷ്മിയുടെ അമ്മയ്ക്ക് ജഗതിയുടെ ഒരു സ്വത്തിന്‍റെ ഭാഗം നല്‍കിയിട്ടുണ്ട്. അതിന്‍റെ കണക്കുകള്‍ ജഗതിയുടെ ഭാര്യയുടെ കൈയ്യില്‍ ഉണ്ട്. ആ കുട്ടിയെ ജഗതിയെ കാണിക്കാന്‍ ഞാന്‍ അനുവദിക്കുന്നില്ലെന്നായിരുന്നു പരാതി. ഇക്കാര്യം കാണിച്ച് ശ്രീലക്ഷ്മി തന്നെ ഹൈക്കോടതിയില്‍ ഒരു കേസ് നല്‍കി. എന്നാല്‍ ഞാന്‍ അതില്‍ സത്യവാങ്ങ്മൂലം ഫയല്‍ ചെയ്തു. ആ കുട്ടിക്ക് ഏത് നിമിഷവും എവിടെ വെച്ച് വേണമെങ്കിലും ജഗതിയെ കാണാന്‍ അനുവദിക്കുമെന്ന് ഞാന്‍ വ്യക്തമാക്കി. അതോടെ കുട്ടി കേസ് വിത്ഡ്രോ ചെയ്ത് പോയി - പി സി ജോര്‍ജ്ജ് പറയുന്നു.
 
ജഗതി ഇനി സിനിമയിലേക്ക് മടങ്ങി വരുമെന്ന് പ്രതീക്ഷിക്കേണ്ടെന്നും പി സി ജോര്‍ജ്ജ് വ്യക്തമാക്കുന്നു. അപകടത്തിന് ശേഷം ജഗതിയുടെ ഒരുവശം തളര്‍ന്ന് പോയിട്ടുണ്ട്. ഇപ്പോഴും അത് ശരിയായിട്ടില്ല. സംസാരിക്കാനും തുടങ്ങിയിട്ടില്ല. അതുകൊണ്ട് തന്നെ അദ്ദേഹം പഴയതുപോലെ ജീവിതത്തിലേക്ക് മടങ്ങിവരുമെന്ന് തോന്നുന്നില്ല - പി സി പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

കൃത്യസമയത്ത് കുഞ്ഞാലിമരക്കാര്‍ക്ക് മമ്മൂട്ടിയുടെ പ്രതികാരം, രണ്ടാമൂഴത്തെ വീഴ്ത്തി 1000 കോടിയുടെ കര്‍ണന്‍ !

മമ്മൂട്ടിയുടെ ‘കുഞ്ഞാലിമരക്കാര്‍’ എന്ന സ്വപ്നം ഇനി നടക്കുമോ എന്നറിയില്ല. അത് മോഹന്‍ലാലിനെ ...

news

ഇരട്ടച്ചങ്കുള്ള ചാക്കോച്ചിക്ക് കൂട്ടായി ഒരെല്ല് കൂടുതലുള്ള ജോസഫ് അലക്‍സ്!

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ആക്ഷന്‍ ത്രില്ലറുകളിലൊന്നാണ് ലേലം. രണ്‍ജി പണിക്കരുടെ ...

news

'തിരക്കഥ ആരുടേത് എന്നതൊന്നും എന്റെ വിഷയമല്ല'- എംടിയെ കൊച്ചാക്കി രണ്ടാമൂഴത്തിന്റെ നിർമാതാവ്

1000 കോട് ബജറ്റിൽ ഒരു മലയാൾ ചിത്രം വരുന്നുവെന്ന വാർത്ത ഏറെ ആഘോഷത്തോടെയായിരുന്നു മലയാളക്കര ...

news

തൃഷ ഓർ നയൻ‌താര? വിജയ്‌ സേതുപതിയുടെ മാസ് മറുപടി

സൌത്ത് ഇന്ത്യയിലെ ലേഡി സൂപ്പർസ്റ്റാർ ആണ് നയൻ‌താര. ഏറ്റവും ഇഷ്ടമുള്ള തമിഴ് നടി ആരെന്ന് ...

Widgets Magazine