രണ്ടാമൂഴം സിനിമയാകണമെന്ന് നിര്‍ബന്ധമില്ല, വേറെ സംവിധായകന്‍ വന്നാല്‍ ചര്‍ച്ച നടത്തും: എം ടി

കോഴിക്കോട്, വ്യാഴം, 11 ഒക്‌ടോബര്‍ 2018 (18:01 IST)

എം ടി, രണ്ടാമൂഴം, ശ്രീകുമാര്‍ മേനോന്‍, മോഹന്‍ലാല്‍, MT, Randamoozham, Shrikumar Menon, Mohanlal

‘രണ്ടാമൂഴം’ സിനിമയാകണമെന്ന് തനിക്ക് നിര്‍ബന്ധമില്ലെന്ന് എം ടി വാസുദേവന്‍ നായര്‍. സംവിധായകന്‍ ശ്രീകുമാര്‍ മേനോനുമായി വഴക്കിട്ട് പിരിയുകയൊന്നുമല്ലെന്നും വേറെ ആരെങ്കിലും സിനിമയാക്കണമെന്ന ആവശ്യവുമായി വന്നാല്‍ അവരുമായി ചര്‍ച്ച നടത്തുമെന്നും എം ടി വ്യക്തമാക്കി.
 
മനോരമ ന്യൂസിനോട് സംസാരിക്കവേയാണ് എം ടി നിലപാട് അറിയിച്ചത്. രണ്ടാമൂഴം സിനിമയാക്കാന്‍ മറ്റാര്‍ക്കും അനുമതി നല്‍കിയിട്ടില്ല. എന്നാല്‍ ആരെങ്കിലും സമീപിച്ചാല്‍ അവരുമായി ചര്‍ച്ച നടത്തും. 
 
എല്ലാ കഥകളും തിരക്കഥകളും സിനിമയാകണമെന്നില്ല. 55 എഡിഷന്‍ പൂര്‍ത്തിയാക്കിയ ഒരു നോവലാണ് രണ്ടാമൂഴം. അതുകൊണ്ടിത് സിനിമയാകണമെന്ന് നിര്‍ബന്ധമില്ല. വായനയിലൂടെ ആളുകളിലേക്ക് എത്തിയ ഒരു കഥയാണിത്.
 
ഈ സിനിമ എന്നുവരും എന്ന ആള്‍ക്കാരുടെ ചോദ്യത്തോട് മറുപടി നല്‍കി മടുത്തു. മൂന്ന് വര്‍ഷമായിരുന്നു നല്‍കിയ കാലാവധി. ഒരു വര്‍ഷം കൂടി സംവിധായകന്‍റെ ആവശ്യപ്രകാരം നീട്ടിനല്‍കി. എന്നിട്ടും സിനിമയായില്ല. അദ്ദേഹം മറ്റെന്തോ തിരക്കിലാണ് - എം ടി പറയുന്നു.
 
കാലാവധി പൂര്‍ത്തിയായിട്ടും രണ്ടാമൂഴം സിനിമയാക്കാന്‍ കഴിയാത്തത് ബന്ധപ്പെട്ടവര്‍ക്ക് തല്‍പ്പര്യമില്ലാത്തതിനാലാണെന്നാണ് എം ടിയുടെ നിഗമനം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ന്യായത്തിൽ തോൽക്കുമെന്നു ഭയപ്പെടുന്നവരുടെ ഒടുവിലത്തെ ആയുധമാണ് തെറികൾ, അതൊരു താളഭംഗമാണ്: ശാരദക്കുട്ടി

ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് ഫെയ്സ്ബുക്കിൽ കുറിച്ചതിന് തന്നെ അസഭ്യം പറയുന്നവരെ ...

news

പഠിക്കാൻ നിർബന്ധിക്കുന്നു, പട്ടം പറത്താൻ സമ്മതിക്കുന്നില്ല; മാതാപിതാക്കളെയും സഹോദരിയെയും 19കാരൻ കൊലപ്പെടുത്താൻ കാരണം ഇതാണ്

മതാപിതാക്കളയും സഹോദരിയെയും കുത്തിക്കൊലപ്പെടുത്തിയ 19 കാരന്റെ വെളിപ്പെടുത്തൽ കേട്ട് ...

news

വീട്ടിൽനിന്നിറങ്ങിയാൽ ഒരു നായയുടെ പോലും പിന്തുണയില്ലാത്തവരാണ് ശബരിമല വിഷയത്തിൽ ബഹളം വക്കുന്നതെന്ന് മന്ത്രി ജി സുധാകരൻ

ശബരിമലയിൽ പ്രായഭേതമന്യേ എല്ലാ സ്ത്രീകൾക്കും പ്രവേശിക്കാം എന്ന സുപ്രീം കോടതി വിധിക്കെതിരെ ...

Widgets Magazine