ഡബ്ല്യുസിസി മനസിൽ കാണുമ്പോൾ ദിലീപ് മാനത്ത് കാണും?- അമ്മയിൽ നിന്ന് രാജി വെച്ച് ദിലീപ്!

ഞായര്‍, 14 ഒക്‌ടോബര്‍ 2018 (10:54 IST)

താരസംഘടനയായ അമ്മയ്ക്കെതിരെ ഡബ്ലുസിസി അംഗങ്ങളായ രേവതി, പാർവതി, പദ്മപ്രിയ, റിമ കല്ലിങ്കൽ എന്നിവർ ഉന്നയിച്ച ആരോപണങ്ങൾ മലയാള സിനിമയെ പിടിച്ചുലച്ചിരിക്കുകയാണ്. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിനെതിരെ നടപടികളൊന്നും സ്വീകരിച്ചില്ലെന്നും അമ്മ ഇരയ്ക്കൊപ്പമല്ലെന്നുമുള്ള വാദമാണ് ഇവർ ഉന്നയിച്ചത്.
 
ക്രൂരമായ ആക്രമണത്തിന് ഇരയായ നടിയെ പുറത്തും ആരോപണ വിധേയനായ നടനെ അകത്തും നിര്‍ത്തുന്ന അമ്മയുടെ ധാര്‍മികതയെ നടിമാര്‍ ഉറക്കെ ചോദ്യം ചെയ്യുക തന്നെ ചെയ്തു. അതിനിടെ നടന്‍ ദിലീപ് അമ്മ അംഗത്വം രാജി വെച്ചു എന്ന വാര്‍ത്തയും പുറത്ത് വന്നിരിക്കുന്നു.
 
കേസില്‍ അറസ്റ്റിലാകുമ്പോള്‍ അമ്മയുടെ ട്രഷറര്‍ ആയിരുന്നു ദിലീപ്. സംഘടനയില്‍ ഒരുപക്ഷേ മമ്മൂട്ടിയേക്കാളും മോഹന്‍ലാലിനേക്കാളും ശക്തന്‍. ആ ദിലീപിനെ പുറത്താക്കുക എന്നത് അമ്മയ്ക്ക് ഏറെ ദുഷ്‌കരം പിടിച്ച തീരുമാനം തന്നെ ആയിരുന്നു.
 
സമൂഹത്തിലും സംഘടനയ്ക്കുള്ളിലും ഉയർന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് അമ്മ ദിലീപിനെ ഗത്യന്തരമില്ലാതെ പുറത്താക്കിയത്. ഒരു വര്‍ഷത്തിനകം അമ്മ ആ തീരുമാനം രഹസ്യമായി തിരുത്തുകയും ചെയ്തു. ഇതാണ് നടിമാരെ ചൊടിപ്പിച്ചിരിക്കുന്നത്. അമ്മയിൽ ദിലീപിന്റെ സ്റ്റാറ്റസ് എന്താണെന്ന് വ്യക്തമല്ല. അകത്താണോ പുറത്താണോ എന്ന് അറിയില്ലെന്നും ഇക്കാര്യത്തിൽ ഒരു തീരുമാനം വേണമെന്നുമാണ് നടിമാർ ആവശ്യപ്പെടുന്നത്.
 
അതിനിടെയാണ് ദിലീപ് അമ്മയിലെ അംഗത്വം രാജിവെച്ചതായി വാര്‍ത്ത പുറത്ത് വന്നിരിക്കുന്നത്. മനോരമയാണ് വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. ദിലീപ് നേരത്തെ തന്നെ രാജിക്കത്ത് നല്‍കി എന്നാണ് വാര്‍ത്ത. ഈ മാസം പത്തിന് ആണ് അമ്മയില്‍ നിന്നും രാജി വെയ്ക്കുന്നതായുളള കത്ത് ദിലീപ് പ്രസിഡണ്ടായ മോഹന്‍ലാലിന് കൈമാറിയത് എന്ന് മനോരമ വാര്‍ത്തയില്‍ പറയുന്നു.
 
എന്നാല്‍ ദിലീപിന്റെ രാജിക്കാര്യം ഡബ്ല്യൂസിസി അടക്കം ആരും അറിഞ്ഞിട്ടില്ല എന്നതാണ് നടിമാരുടെ വാര്‍ത്താ സമ്മേളത്തില്‍ നിന്നും മനസ്സിലാകേണ്ടത്. തനിക്കെതിരെ ഡബ്ല്യുസിസി പടയൊരുക്കം നടത്തുന്നത് നേരത്തേ മനസ്സിലാക്കിയ ദിലീപ് അവർക്ക് ഒരു മുഴം മുന്നേ എറിഞ്ഞിരിക്കുകയാണെന്ന് സോഷ്യൽ മീഡിയ പറയുന്നു. എന്നാൽ, ഡബ്ല്യുസിസി നടത്താനിരിക്കുന്ന കാര്യം ദിലീപ് രണ്ട് ദിവസം മുന്നേ ദിലീപ് അറിഞ്ഞത് എങ്ങനെയെന്നും ചോദ്യങ്ങളുയരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പീഡനശ്രമം മറച്ചുവെച്ചു; രേവതിക്കെതിരെ കേസെടുക്കണമെന്ന് പരാതി

സിനിമാ ചിത്രീകരണത്തിനിടെ പതിനേഴുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന ഡബ്ല്യൂസിസി അംഗം ...

news

അര്‍ച്ചന പറയുന്നത് കള്ളം, അയാളെ പുറത്താക്കിയതാണ്: ബി ഉണ്ണികൃഷ്ണന്‍

‘പുള്ളിക്കാരന്‍ സ്റ്റാറാ’ എന്ന ചിത്രത്തിന്‍റെ ലൊക്കേഷനില്‍ വച്ച് അര്‍ച്ചന പദ്മിനിയോട് ...

news

പതിനേഴുകാരി പെണ്‍കുട്ടി രാത്രിയില്‍ വാതിലില്‍ മുട്ടിവിളിച്ചു, ചേച്ചി എന്നെ രക്ഷിക്കണമെന്നുപറഞ്ഞു; രേവതിയുടെ വെളിപ്പെടുത്തല്‍ കത്തുന്നു

#മീടൂ ആരോപണങ്ങള്‍ രാജ്യമാകെ പടര്‍ന്നുപിടിക്കുമ്പോള്‍ നടി രേവതിയുടെ പുതിയ വെളിപ്പെടുത്തല്‍ ...

Widgets Magazine