അര്‍ച്ചന പറയുന്നത് കള്ളം, അയാളെ പുറത്താക്കിയതാണ്: ബി ഉണ്ണികൃഷ്ണന്‍

ബി ഉണ്ണികൃഷ്ണന്‍, അര്‍ച്ചന പദ്മിനി, രേവതി, ദിലീപ്, പാര്‍വതി, മോഹന്‍ലാല്‍, പത്മപ്രിയ, B Unnikrishnan, Archana Padmini, Revathi, Dileep, Parvathy, Mohanlal, Padmapriya
BIJU| Last Modified ശനി, 13 ഒക്‌ടോബര്‍ 2018 (21:34 IST)
‘പുള്ളിക്കാരന്‍ സ്റ്റാറാ’ എന്ന ചിത്രത്തിന്‍റെ ലൊക്കേഷനില്‍ വച്ച് അര്‍ച്ചന പദ്മിനിയോട് മോശമായി പെരുമാറിയ വ്യക്തിയെ സംഘടനയില്‍ നിന്ന് പുറത്താക്കിയിരുന്നു എന്ന് ബി ഉണ്ണികൃഷ്ണന്‍റെ വെളിപ്പെടുത്തല്‍. ഇതറിയാവുന്ന അര്‍ച്ചന ഇപ്പോള്‍ പറയുന്നത് കള്ളമാണെന്നും ഉണ്ണികൃഷ്ണന്‍ ആരോപിക്കുന്നു.

അര്‍ച്ചനയ്ക്കെതിരെ നടന്നത് ഒരു ക്രിമിനല്‍ ഒഫന്‍സാണെന്നും പൊലീസ് കേസിന് വകുപ്പുണ്ടെന്നും ഞാനും സിബി മലയിലും അവരെ അറിയിച്ചതാണ്. അവര്‍ക്കൊപ്പം പൊലീസ് സ്റ്റേഷനില്‍ വരാമെന്നും അപ്പോള്‍ തന്നെ പരാതി നല്‍കാമെന്നും പറഞ്ഞതാണ്. നിയമസഹായം നല്‍കാമെന്നും അതിനുവേണ്ട എല്ലാ കാര്യങ്ങളും ചെയ്യാമെന്ന് പറഞ്ഞതാണ്.

എന്നാല്‍ പൊലീസ് കേസിന് തയ്യാറല്ലെന്നും സംഘടനാപരമായ നടപടി മതിയെന്നും അര്‍ച്ചനയാണ് പറഞ്ഞത്. അപ്പോള്‍ തന്നെ അയാളെ സംഘടനയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. പൊലീസ് കേസ് വേണ്ടെന്നും സംഘടനാപരമായ നടപടി മാത്രം മതിയെന്നുമുള്ള കത്ത് അര്‍ച്ചന ഒപ്പിട്ട് നല്‍കിയിട്ടുണ്ട് - ബി ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി.

തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചതിനും വ്യക്തിപരമായി അധിക്ഷേപിച്ചതിനും അര്‍ച്ചനയ്ക്കും WCCക്കും എതിരെ നടപടി സ്വീകരിക്കുമെന്നും ബി ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :