‘ഞങ്ങൾക്കാർക്കും വേണ്ടപ്പാ നിങ്ങടെ അംഗത്വം’- മോഹൻലാലിനെ പരിഹസിച്ച് റിമ കല്ലിങ്കൽ!

തിരിച്ചു വരണമെങ്കിൽ വീണ്ടും ആപ്ലിക്കേഷൻ കൊടുക്കണമെന്ന് മോഹൻലാൽ

അപർണ| Last Modified ശനി, 13 ഒക്‌ടോബര്‍ 2018 (17:44 IST)
താരസംഘടനായ അമ്മയിലേക്ക് തിരിച്ചു വരണമെങ്കിൽ ആദ്യം മുതൽ ആപ്ലിക്കേഷൻ നൽകണമെന്ന് സംഘടനയുടെ പ്രസിഡന്റ് മോഹൻലാൽ അറിയിച്ചുവെന്ന് നടി റിമ കല്ലിങ്കൽ. ‘ഞങ്ങൾക്കാർക്കും വേണ്ടപ്പാ നിങ്ങളുടെ അംഗത്വം’ എന്നായിരുന്നു വിഷയത്തിൽ റിമയ്ക്ക് സംഘടനയെ അറിയിക്കാനുണ്ടായിരുന്നത്. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഡബ്ല്യുസിസി വിളിച്ച് ചേർത്ത വാർത്താസമ്മേളനത്തിലായിരുന്നു റിമയുടെ പരിഹാസം നിറഞ്ഞ മറുപടി.

‘അമ്മ’ പ്രസി‍‍ഡന്റ് മോഹൻലാലിനെതിരെ ആഞ്ഞടിച്ച് വിമൻ ഇൻ സിനിമാ കലക്ടീവ് (ഡബ്ല്യുസിസി). കുറച്ചു ദിവസം മുൻപ് പ്രസിഡന്റ് ഞങ്ങളെ നടിമാർ എന്ന് പറഞ്ഞു. ഞങ്ങളുടെ പേരുപോലും പറയാൻ‌ അദ്ദേഹത്തിന് സാധിച്ചില്ല. ഇത് ഞങ്ങളെ വളരെയധികം ബുദ്ധിമുട്ടിച്ചെന്നു സംവിധായികയും നടിയുമായ രേവതി അഭിപ്രായപ്പെട്ടു.

താൻ അമ്മ എന്ന സംഘടനയിലെ അംഗമാണ്. പക്ഷേ ഒരു പരിപാടിക്കും വിളിച്ചിട്ടില്ല. ഡബ്ല്യുസിസി ഉണ്ടായത് കൊണ്ടുമാത്രമാണ് ഈ മേഖലയിലേക്ക് ഇറങ്ങിയത്. ഓഗസ്റ്റിൽ അമ്മ എക്സിക്യൂട്ടിവ് അംഗങ്ങളോടു സംസാരിച്ചിരുന്നു. കുറ്റാരോപിതൻ സംഘടനയുടെ അകത്താണ്. പീഡനം അനുഭവിച്ച ആൾ‌ പുറത്താണ്. ഇതാണോ നീതിയെന്നും രേവതി ചോദിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :