മീ ടൂ ആളിക്കത്തുന്നു; മമ്മൂട്ടിച്ചിത്രത്തിന്റെ ലൊക്കേഷനിൽ നടിക്ക് മോശമായ പെരുമാറ്റം, നീതിക്കായി ഈ ഊളകളുടെ പുറകെ നടക്കാൻ സമയമില്ലെന്ന് നടി അർച്ചന പദ്മിനി

അപർണ| Last Updated: ശനി, 13 ഒക്‌ടോബര്‍ 2018 (20:41 IST)
മലയാളത്തിലും മീ ടൂ ആളിക്കത്തുകയാണ്. ശ്യാംധർ സംവിധാനം ചെയ്ത മമ്മൂട്ടിച്ചിത്രം പുള്ളിക്കാരൻ സ്റ്റാറയുടെ ലൊക്കേഷനിൽ വെച്ച് നടിക്ക് മോശം അനുഭവമുണ്ടായതായി വെളിപ്പെടുത്തൽ. സിനിമയിലെ ചെറിയ വേഷങ്ങളിലഭിനയിക്കുന്ന നടി അർച്ചന പദ്മിനിയാണ് മീ ടൂവിൽ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.

ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ച് പ്രൊഡക്ഷൻ കൺ‌ഡ്ടോളർ ബാദുഷയുടെ അസിസ്റ്റന്റ് ആയിരുന്ന
ഷെറിൻ സ്റ്റാൻലിയിൽ നിന്നുമാണ് തനിക്ക് മോശം അനുഭവമുണ്ടായതെന്ന് നടി വെളിപ്പെടുത്തി. സംഭവത്തിൽ ഫെഫ്കയുടെ അംഗം ബി ഉണ്ണിക്രഷ്ണന് പരാതി നൽകിയിരുന്നുവെന്ന് നടി പറയുന്നു.

‘സംഭവത്തിൽ രണ്ട് തവണ മെയിൽ അയച്ചിട്ടുണ്ട്. ഇതുവരെ ആയിട്ടും റിപ്ലെ നൽകിയിട്ടില്ല. സിബി മലയിൽ സോഹൻ സീനുലാൽ എന്നിവരുമായി ഇപ്പോഴും സമവായ ചർച്ച നടക്കുകയാണ്. ഇതുവരെ ആയിട്ടും ഒരു തീരുമാനവും ആയിട്ടില്ല. എനിക്ക് ഈ ഊളകളോട് നീതി നീതി എന്നും പറഞ്ഞ് പുറകേ നടക്കാൻ കഴിയില്ല’- അർച്ചന കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :