അമ്മയിൽ നടക്കുന്നത് നാടകം: രമ്യ നമ്പീശൻ

ശനി, 13 ഒക്‌ടോബര്‍ 2018 (16:57 IST)

താരസംഘടനായ അമ്മയ്ക്കെതിരെ ആഞ്ഞടിച്ച് ഡബ്ല്യുസിസി അംഗം രമ്യ നമ്പീശൻ. അമ്മയ്ക്കുള്ളിൽ നടക്കുന്നത് മുഴുവൻ നാടകമാണെന്ന് നടി. അവർ തന്നെ നിയമങ്ങൾ ഉണ്ടാക്കുന്നു, അത് മാറ്റുന്നു, അവർക്കിഷ്ടമുള്ളവർക്കനുസരിച്ച് അതിൽ വ്യതിയാനങ്ങൾ വരുത്തുന്നുവെന്ന് നടി പറയുന്നു. കൊച്ചിയിൽ നടന്ന ഡബ്ല്യുസിസിയുടെ വാര്‍ത്താസമ്മേളനത്തിലാണ് അമ്മയ്ക്കെതിരെ നടിയുടെ തുറന്നു പറച്ചിൽ.  
 
യുവനടിക്കെതിരെ അതിക്രമം നടന്നിട്ട് വേണ്ടരീതിയിലുള്ള പിന്തുണ കിട്ടിയില്ലെന്ന് സംവിധായിക അഞ്ജലി മേനോൻ. അതുകൊണ്ടാണ് ഒരുമിച്ചു പ്രവർ‍ത്തിക്കാൻ ഇട വന്നത്. ഇന്ത്യ മുഴുവനും ഒരു മൂവ്മെന്റ് നടക്കുകയാണ്. സർക്കാർ സംവിധാനങ്ങൾ ഇതിൽ നടപടി എടുക്കുന്നു. സ്ത്രീകൾ പറയുന്നത് വിശ്വസിക്കുന്നു. പക്ഷേ കേരളത്തിൽ‌ വാക്കാലെയല്ലാതെ കുറച്ചുകൂടി ഞങ്ങൾ‌ പ്രതീക്ഷിക്കുന്നുവെന്നും അഞ്ജലി മേനോൻ പറഞ്ഞു.
 
ആക്രമിക്കപ്പെട്ട നടിയുടെ രാജിക്കത്ത് പാർവതി മാധ്യമങ്ങൾക്കു മുന്നിൽ വായിച്ചു. പാർവതി, രേവതി, സജിത മഠത്തിൽ, ദീദി ദാമോദരൻ, റീമ കല്ലിങ്കൽ തുടങ്ങിയ നടിമാരാണ് വാർത്ത സമ്മേളനത്തിനായെത്തിയത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

‘ചൂട് വെള്ളത്തിൽ വീണ പൂച്ച’- ആക്രമിക്കപ്പെട്ട നടിയെ അപമാനിച്ച് ബാബുരാജ്

അമ്മ എക്സിക്യൂട്ടീവ് അംഗം ബാബുരാജ് ആക്രമിക്കപ്പെട്ട നടിയെ അപമാനിച്ചുവെന്ന് ഡബ്ല്യുസിസി ...

news

വേണ്ടിവന്നാല്‍ അറസ്‌റ്റ്, ചുമത്തിയിരിക്കുന്നത് വന്‍ കുരുക്ക്; മുൻകൂർ ജാമ്യത്തിനൊരുങ്ങി കൊല്ലം തുളസി!

ശബരിമല വിഷയത്തില്‍ നടൻ കൊല്ലം തുളസി നടത്തിയ പ്രസ്‌താവനയില്‍ കേസെടുത്ത പൊലീസ് കനത്ത ...

news

തിരുവനന്തപുരത്ത് മോഹന്‍ലാല്‍ - ശശി തരൂര്‍ - നമ്പി നാരായണന്‍ പോരാട്ടം!

വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നടക്കാന്‍ പോകുന്നത് രാജ്യത്തിന്‍റെ ...

news

യുവതിയുടെ ലൈംഗികാരോപണം ഫലം കാണില്ല; കാരണം നിരവധി - പൊലീസ് പറയുന്നത് ഇങ്ങനെ

മി ടു ക്യാമ്പെയ്ന്‍റെ ഭാഗമായി നടനും എംഎൽഎയുമായ മുകേഷിനെതിരെ യുവതി ഉന്നയിച്ച ...

Widgets Magazine