ബോക്‍സോഫീസില്‍ കാല രക്ഷപ്പെട്ടോ ?; പുതിയ കണക്കുകളില്‍ ഞെട്ടി ആരാധകര്‍

ബോക്‍സോഫീസില്‍ കാല രക്ഷപ്പെട്ടോ ?; പുതിയ കണക്കുകളില്‍ ഞെട്ടി ആരാധകര്‍

  kala , rajinikanth , kala box office collection , cinema , kaala , rajani , രജനി , രജനികാന്ത് , കാല  , സിനിമ
ചെന്നൈ| jibin| Last Modified ചൊവ്വ, 12 ജൂണ്‍ 2018 (20:11 IST)
സൂപ്പര്‍സ്‌റ്റാര്‍ രജനികാന്തിന്റെ പുതിയ ബോക്‍സ് ഓഫീസില്‍ നില മെച്ചപ്പെടുത്തുന്നു. ചിത്രത്തിന് ആദ്യ ദിവസങ്ങളില്‍ ലഭിച്ച തണുപ്പന്‍ പ്രതികരണത്തില്‍ നിന്നും രജനി ചിത്രം മുക്തി നേടിയെന്നാണ് വിലയിരുത്തല്‍.

ചിത്രം റിലീസ് ചെയ്‌ത് അഞ്ച് ദിവസം പിന്നിടുമ്പോള്‍ രജനി ആരാധകര്‍ ഏറെയുള്ള ചെന്നൈയില്‍ നിന്ന് മാത്രം 7.23 കോടി രൂപയാണ് കാല നേടിയത്. ഓസ്‍ട്രേലിയയില്‍ നാല് ദിവസത്തിനുള്ളില്‍ 2.04 കോടി രൂപയാണ്
പാ രഞ്ജിത് ചിത്രം നേടിയിരിക്കുന്നത്.

നില മെച്ചപ്പെടുത്തിയെങ്കിലും രജനിയുടെ കഴിഞ്ഞ ചിത്രം കബാലിക്കൊപ്പമുള്ള കളക്ഷന്‍ കാല നേടില്ല എന്നാണ് വിലയിരുത്തല്‍. മിക്ക തിയേറ്ററുകളിലും ടിക്കറ്റ് ലഭ്യമാണ്. രജനിയുടെ ആരാധകര്‍ മാത്രമാണ് സിനിമയ്‌ക്ക് പിന്നാലെ അലയുന്നത്.

നിരൂപക പ്രശംസ ഏറ്റുവാങ്ങിയ കാലയ്‌ക്ക് ആദ്യ ദിനത്തിലേറ്റ തിരിച്ചടിക്ക് നിരവധി കാരണങ്ങളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. രജനിയുടെ രാഷ്‌ട്രീയ പ്രവേശനം, തൂത്തുക്കുടിയിലെ സ്റ്റെർലൈറ്റ് കമ്പനിക്കെതിരായുള്ള
പ്രതിഷേധത്തിനെതിരേ നടത്തിയ പ്രസ്‌താവന, കാവേരി പ്രശ്‌നം, വ്യാജ പതിപ്പ് എന്നീ വിഷയങ്ങളാണ് ചിത്രത്തിന് തണുപ്പൻ പ്രതികരണം ലഭിക്കാനായ കാരണങ്ങള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :