ദിലീപ് സംവിധായകനാകുന്നു, ആദ്യചിത്രത്തില്‍ നായകന്‍ മമ്മൂട്ടി; ഉദയനും സിബിയും വീണ്ടും ഒന്നിക്കും!

ദിലീപ്, ഉദയ്കൃഷ്ണ, സിബി കെ തോമസ്, മമ്മൂട്ടി, നാദിര്‍ഷ, Dileep, Udaykrishna, Sibi K Thomas, Mammootty, Nadhirshah
BIJU| Last Modified ചൊവ്വ, 12 ജൂണ്‍ 2018 (17:15 IST)
ജനപ്രിയനായകന്‍ ദിലീപ് സംവിധായകനാകുന്നു. ആദ്യചിത്രത്തില്‍ നായകനാകുന്നത് മമ്മൂട്ടി. ഈ സിനിമയ്ക്കായി പ്രശസ്ത തിരക്കഥാകൃത്തുക്കളായ ഉദയ്കൃഷ്ണയും സിബി കെ തോമസും വീണ്ടും ഒന്നിക്കും.

ഒരു കോമഡി ആക്ഷന്‍ ത്രില്ലറാണ് ദിലീപിന്‍റെ മനസില്‍ എന്നാണ് സൂചന. മമ്മൂട്ടിയുടെ എക്കാലത്തെയും മാസ് ചിത്രമായി ഈ പ്രൊജക്ടിനെ മാറ്റാനാണ് പദ്ധതി. ഉദയനും സിബിയുമായി ദിലീപ് പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയതായും അറിയുന്നു.

‘മൈലാഞ്ചി മൊഞ്ചുള്ള വീട്’ എന്ന സിനിമയ്ക്ക് ശേഷമാണ് ഉദയനും സിബിയും പിരിഞ്ഞത്. പുലിമുരുകന്‍, മാസ്റ്റര്‍‌പീസ് എന്നീ സിനിമകളുമായി വന്‍ ഹിറ്റുകള്‍ തീര്‍ത്തെങ്കിലും സിബി കെ തോമസ് ഈ കാലയളവില്‍ സിനിമയൊന്നും ചെയ്തില്ല. എന്തായാലും ഇവര്‍ ഒരുമിക്കുമ്പോള്‍ അത് മലയാള സിനിമ ഇതുവരെ കണ്ട ഏറ്റവും വലിയ കൊമേഴ്സ്യല്‍ പ്രൊജക്ടിനുവേണ്ടിയാണെന്നത് സന്തോഷകരമാണ്.
ദിലീപ് ചിത്രത്തിന് മമ്മൂട്ടി പച്ചക്കൊടി കാണിച്ചതായാണ് സൂചന. ചിത്രത്തിലെ ഗാനങ്ങള്‍ രചിക്കുന്നതും സംഗീതം നല്‍കുന്നതും നാദിര്‍ഷയായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :