മമ്മൂക്ക എന്നെ ഞെട്ടിച്ചു കളഞ്ഞു! - വൈറലാകുന്ന വീഡിയോ

ബുധന്‍, 13 ജൂണ്‍ 2018 (08:51 IST)

സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത് മമ്മൂട്ടിയുടെ ചിത്രമാണ്. ഇത്തവണത്തെ കവർ ഫോട്ടോഷൂട്ടിന്റെ ഹൈലൈറ്റ് എന്ന് പറയുന്നത് മെഗാസ്റ്റാർ മമ്മൂട്ടിയും നാലു സുന്ദരിമാരും ആണ്. മമ്മൂട്ടിക്കൊപ്പം നടിമാരായ അനു സിത്താര, അദിതി രവി, ദുർഗ്ഗ, മാളവിക എന്നിവരായിരുന്നു കവർ ഷൂട്ടിന്.
 
ഫോട്ടോ എടുത്ത ’വനിത’യുടെ സീനിയർ ഫോട്ടോഗ്രാഫർ ശ്യാം ബാബുവിന് തന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാനാകത്ത ഒരു അനുഭവവും നൽകിയാണ് മമ്മൂക്ക സ്റ്റുഡിയോ വിട്ടത്. മമ്മൂട്ടിക്ക് മൊബൈൽ ഫോൺ, ക്യാമറ, വാഹനങ്ങൾ തുടങ്ങിയവയോടുള്ള കമ്പം എല്ലാവർക്കും അറിയാവുന്നതാണ്. അത്തരമൊരു ക്രേസിന്റേയും പ്രൊഫഷണലിസത്തിന്റേയും കഥയാണ് ശ്യാമിനും പറയാനുള്ളത്.
 
ശ്യാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
 
കവർഷൂട്ടിന്റെ തിരക്കുകൾ കഴിഞ്ഞപ്പോൾ എന്റെ എക്കാലത്തെയും വലിയ മോഹം പുറത്തെടുത്തു. മമ്മൂക്കയ്‌ക്കൊപ്പം ഒരു സെൽഫി. മൊബൈൽ ഫോൺ എടുക്കാൻ തുടങ്ങിയപ്പോൾ മമ്മൂക്ക അത് വിലക്കി. നമുക്ക് ക്യാമറയിൽ തന്നെ സെൽഫിയെടുക്കാമെന്നായി. ഒരു പ്രൊഫഷണൽ ക്യാമറയുടെ ഭാരം നിങ്ങൾക്ക് ഊഹിക്കാമല്ലോ. ഏകദേശം രണ്ടു കിലോയോളം വരും. ബ്‌ളർ ആകാതെ പിക്ച്ചർ ക്വാളിറ്റി കിട്ടണമെങ്കിൽ ട്രൈപോഡ് ഉപയോഗിക്കേണ്ടി വരും. മമ്മൂക്കയുടെ കൈയിൽ ക്യാമറ നൽകുമ്പോൾ എനിക്ക് സംശയമുണ്ടായിരുന്നു.
 
എന്നാൽ മമ്മൂക്ക എന്നെ ഞെട്ടിച്ചു കളഞ്ഞു. ഇടതു കൈയിൽ പുഷ്പം പോലെ ക്യാമറ ഉയർത്തിപ്പിടിച്ച് തുരുതുരെ ക്ലിക്കുകൾ. എന്നെ ചേർത്തുനിർത്തിയെടുത്ത ചിത്രങ്ങൾ. സന്തോഷത്താൽ ഹൃദയത്തിനു ഭാരം അനുഭവപ്പെടുന്നത് ഞാനറിഞ്ഞു. ആ സന്തോഷ നിമിഷങ്ങൾക്ക് ശേഷം ക്യാമറയിൽ മമ്മൂക്കയെടുത്ത ചിത്രങ്ങൾ കണ്ടപ്പോഴാണ് ഞാൻ ശരിക്കും ഞെട്ടിയത്. ട്രൈപോഡ് ഉപയോഗിച്ച് എടുത്തതുപോലെ അത്രയ്‌ക്ക് ക്വാളിറ്റിയുള്ള ഫോട്ടോകൾ. നമിച്ചുപോയി ആ പ്രൊഫഷണലിസത്തെ ..." (ക്യാമറ: കാനൻ ഇഎഎസ് 1Dx , ലെൻസ് 35 എംഎം)



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ബോക്‍സോഫീസില്‍ കാല രക്ഷപ്പെട്ടോ ?; പുതിയ കണക്കുകളില്‍ ഞെട്ടി ആരാധകര്‍

ചിത്രം റിലീസ് ചെയ്‌ത് അഞ്ച് ദിവസം പിന്നിടുമ്പോള്‍ രജനി ആരാധകര്‍ ഏറെയുള്ള ചെന്നൈയില്‍ ...

news

ദിലീപ് സംവിധായകനാകുന്നു, ആദ്യചിത്രത്തില്‍ നായകന്‍ മമ്മൂട്ടി; ഉദയനും സിബിയും വീണ്ടും ഒന്നിക്കും!

ജനപ്രിയനായകന്‍ ദിലീപ് സംവിധായകനാകുന്നു. ആദ്യചിത്രത്തില്‍ നായകനാകുന്നത് മമ്മൂട്ടി. ഈ ...

news

വിശ്വരൂപം 2: കമലും പൂജയുമൊത്തുള്ള ചൂടന്‍ രംഗങ്ങള്‍ ഹൈലൈറ്റ്!

വിശ്വരൂപം 2 ട്രെയിലറിന് വന്‍ പ്രതികരണമാണ് ലഭിക്കുന്നത്. ഒന്നാം ഭാഗം പോലെ തന്നെ ഇതും ...

news

നിലവിലെ രാഷ്ട്രീയവ്യവസ്ഥിതിയോടുള്ള രോഷമാണ് ഇന്ത്യന്‍ 2!

നിലവിലത്തെ രാഷ്ട്രീയവ്യവസ്ഥിതിയോടുള്ള രോഷമാണ് ഇന്ത്യന്‍ 2ന്‍റെ പ്രമേയമെന്ന് കമല്‍‌ഹാസന്‍. ...

Widgets Magazine