വനിതാ സംഘടനയെ കുറിച്ച് അറിയില്ല, അമ്മ ആൺപക്ഷ സംഘടനയല്ല: ശ്വേതാ മേനോൻ

വനിത സംഘടനയെ കുറിച്ച് ഒന്നുമറിയില്ലെന്ന് ശ്വേതാ മേനോൻ

അപർണ| Last Modified ചൊവ്വ, 12 ജൂണ്‍ 2018 (12:24 IST)
താരസംഘടനയായ അമ്മയുടെ നേത്രത്വസ്ഥാനത്ത് വൻ അഴിച്ചുപണിയാണ് നടന്നത്. മോഹൻലാൽ പ്രസിഡന്റ് ആകും. 24നായിരിക്കും പരസ്യപ്രഖ്യാപനം. ഇത്തവണ നേത്രത്വനിരയിൽ സ്ത്രീ സാന്നിധ്യവുമുണ്ട്. അതിലൊരാളാണ് ശ്വേത മേനോൻ.

അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടതിന് പിന്നാലെ നടിക്ക് നേരെ ഭീഷണികളും ഉയർന്നിരുന്നു. എന്നാൽ അതിനെയൊന്നും വലുതായി കാണുന്നില്ലെന്ന് നടി മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

എന്ന കൂട്ടായ്മയുടെ ഭാഗമാണെന്നത് തന്നെ സന്തോഷമുള്ള കാര്യമാണ്. മലയാള ചലച്ചിത്രമേഖല പുരുഷകേന്ദ്രീകൃതമാണെന്നോ സ്ത്രീകേന്ദ്രീകൃതമാണെന്നോ എനിക്ക് തോന്നിയിട്ടില്ലെന്നും നടി പറയുന്നു. അതേസമയം, പ്രതിഫലത്തിന്റെ കാര്യത്തിലുള്ള പക്ഷഭേതം താരം തുറന്നു സമ്മതിക്കുന്നുമുണ്ട്.

ഞാൻ വിമൻ ഇൻ സിനിമാ കലക്ടീവിന്റെ ഭാഗമല്ല. അവരെക്കുറിച്ച് എനിക്ക് അറിയില്ല. ഞാൻ അമ്മയിലെ അംഗമാണ്. നിലവിൽ ഒരു ചുമതല നൽകപ്പെട്ടതുകൊണ്ട് അത് ഉത്തരവാദിത്തത്തോടെ നിർവഹിക്കും. - നടി പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :