വിജയ് മല്യയുടെ പൈലറ്റുമാര്‍ ജെറ്റിലേക്ക്

മുംബൈ| WEBDUNIA| Last Modified വ്യാഴം, 25 നവം‌ബര്‍ 2010 (11:27 IST)
PRO
PRO
രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് മേധാവികളില്‍ ഒരാളായ വിജയ് മല്യയുടെ പൈലറ്റുമാര്‍ ജെറ്റ് എയര്‍ലെന്‍സിലേക്ക് ചേക്കേറുന്നു. കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിലെ അമ്പതോളം അമ്പതോളം പൈലറ്റുമാരാണ് രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ വിമാന കമ്പനിയായ ജെറ്റ് എയര്‍വെയ്സില്‍ ചേരുന്നത്.

ജെറ്റ് എയര്‍വെയ്സില്‍ പൈലറ്റുമാരുടെ എണ്ണം കുറവാണ്. ഇതേത്തുടര്‍ന്ന് നിരവധി സര്‍വീസുകള്‍ റദ്ദാക്കേണ്ട അവസ്ഥയാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് കിംഗ്ഫിഷര്‍ പൈലറ്റുമാരെ റിക്രൂട്ട് ചെയ്തതെന്ന് ജെറ്റ് അധികൃതര്‍ പറഞ്ഞു. കിംഗ്ഫിഷറില്‍ നിന്നെത്തിയ 29 പൈലറ്റുമാര്‍ സേവനം തുടങ്ങിയതയും ജെറ്റ് വക്താവ് അറിയിച്ചു.

കടത്തു സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കിംഗ്ഫിഷറിലെ അവധിയില്‍ പ്രവേശിപ്പിച്ചിരുന്ന പൈലറ്റുമാരാണ് ജെറ്റില്‍ ചേര്‍ന്നവരില്‍ അധികവും. കോ-പൈലറ്റുമാരായാണ് ഇവര്‍ ജെറ്റില്‍ ജോലിയില്‍ പ്രവേശിച്ചിരിക്കുന്നത്.

അതേസമയം, കിംഗ്ഫിഷറില്‍ നിന്ന് പൈലറ്റുമാരെ റിക്രൂട്ട് ചെയ്തതിനെതിരെ ജെറ്റ് പൈലറ്റുമാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ജെറ്റ് എയര്‍വെയ്‌സ് ഇത്രയധികം പൈലറ്റുമാരെ ഒരുമിച്ച് നിയമിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :