ജെറ്റ് എയര്‍ അപകടമൊഴിവാക്കി

ഭോപ്പാല്‍| WEBDUNIA| Last Modified ബുധന്‍, 9 ജൂണ്‍ 2010 (11:03 IST)
സാങ്കേതിക തകരാര്‍ നേരിട്ടതിനെ തുടര്‍ന്ന് ജെറ്റ് എയര്‍‌വെയ്സ് വിമാനം ഭോപ്പാലില്‍ അടിയന്തിരമായി നിലത്തിറക്കി. ഇന്‍ഡോറില്‍ നിന്നു വന്ന 9 ഡബ്ലിയു 2509 എന്ന വിമാനമാണ് അപകടമൊഴിവാക്കിയത്.

ഭോപ്പാല്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ വിമാനത്തിന്റെ നോസ് വീല്‍ ഘടിപ്പിച്ചിരുന്ന ആക്സില്‍ തകരുകയായിരുന്നു എന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. എന്നാല്‍, പൈലറ്റുമാര്‍ അവസരത്തിനൊത്തുയര്‍ന്ന് വിമാനം സുരക്ഷിതമായി നിലത്തിറക്കുകയായിരുന്നു.

തകര്‍ന്ന ആക്സില്‍ വിമാനത്താവളത്തില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി വിമാനത്താവള അധികൃതര്‍ അറിയിക്കുന്നു. വിമാനത്തില്‍ ഉണ്ടായിരുന്ന 60 യാത്രക്കാരും സുരക്ഷിതരാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :