ഫിയറ്റിന്റെ ലിനിയ രണ്ട് മോഡലില്‍

മുംബൈ| WEBDUNIA| Last Modified ശനി, 9 ഒക്‌ടോബര്‍ 2010 (13:03 IST)
രാജ്യത്തെ പ്രമുഖ വാഹന നിര്‍മ്മാണ കമ്പനിയായ ഫിയറ്റ് ഇന്ത്യ ഓട്ടോമൊബൈല്‍‌സ് ലിനിയയുടെ രണ്ട് പുതിയ വാരിയന്റ് കൂടി പുറത്തിറക്കി. മികവാര്‍ന്ന ടി-ജെറ്റ് എഞ്ചിനുമായുള്ള ലിനിയയാണ് വിപണിയില്‍ എത്തിയിരിക്കുന്നത്. ലക്ച്വറി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് പുതിയ ലിനിയ ടി ജെറ്റുകള്‍ എത്തുന്നത്.

ടി-ജെറ്റ് എഞ്ചിനില്‍ പ്രവര്‍ത്തിക്കുന്ന വാഹനത്തില്‍ 114 പി എസ് കരുത്തും 207 എന്‍ എം ടോര്‍ക്കുമുണ്ട്. ടര്‍ബോചാര്‍ജറുള്ള 1.4 ലീറ്റര്‍ ടി ജെറ്റ്‌ പെട്രോള്‍ എന്‍ജിന്‍ 5000 ആര്‍പിഎമ്മില്‍ 118 ബിഎച്ച്പി കരുത്ത്‌ നല്‍കും. ഫിയറ്റ് ലിനിയ ടി ജെറ്റില്‍ പുതിയ പതിമൂന്ന് ഫീച്ചറുകളും ഏഴോളം മികച്ച ഉപകരണങ്ങളും സെറ്റ് ചെയ്തിട്ടുണ്ട്. സുരക്ഷ, യാത്ര, സൌകര്യം, ഹാന്‍ഡ്‌ലിംഗ് എന്നിവയ്ക്ക് പ്രാധാന്യം നല്‍കി നിര്‍മ്മിച്ചിരിക്കുന്ന വാഹനം വിപണിയില്‍ വന്‍ മുന്നേറ്റം നടത്തുമെന്നാണ് കരുതുന്നത്.

പ്രത്യേക സുരക്ഷയ്ക്കായി നാല് ഡിസ്ക് ബ്രേക്ക്, രണ്ട് എയര്‍ബാഗ് എന്നിവയുടെ സേവനവും ലഭ്യമാണ്. പുതിയ രണ്ട് ലിനിയ ടി ജെറ്റ് വാഹനങ്ങള്‍ക്ക് 8.84 ലക്ഷം വിലവരും. നിലവിലെ ലിനിയ ടി ജെറ്റ് മോഡല്‍ വാഹനം ഉപയോഗിക്കുന്നവരില്‍ നിന്ന് ലഭിച്ച നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊണ്ടാണ് പുതിയ മോഡലുകള്‍ നിര്‍മ്മിച്ചിരിക്കുന്നതെന്ന് ഫിയറ്റ് ഇന്ത്യ മേധാവി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :