ദേശീ‍യ എയ്‌റോനോട്ടിക്സ് കമ്മീഷന്‍ വേണം: മല്യ

ബാംഗ്ലൂര്‍| WEBDUNIA| Last Modified ശനി, 10 ഏപ്രില്‍ 2010 (17:25 IST)
PRO
വ്യോമയാന ഗതാഗത മേഖലയിലെ വിവിധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാനായി ദേശീയ എയ്‌റോനോട്ടിക്സ് കമ്മീഷന്‍ രൂപീകരിക്കണമെന്ന് കിംഗ് ഫിഷര്‍ ചെയര്‍മാന്‍ ആവശ്യപ്പെട്ടു. ബംഗ്ലൂരില്‍ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇക്കാര്യം സര്‍ക്കാരിന് മുമ്പാകെ അവതരിപ്പിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇതുവരെ നിര്‍ദ്ദേശം പരിഗണനയ്ക്ക് എടുത്തിട്ടില്ലെന്നും മല്യ ചൂണ്ടിക്കാട്ടി. അതീവ പ്രാധാന്യത്തോടെ എടുക്കേണ്ട വിഷയമാണിതെന്നും വ്യോമയാന മേഖലയിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഇത് പുതിയമാനം നല്‍കുമെന്നും മല്യ ചൂണ്ടിക്കാട്ടി.

വ്യോമയാന മേഖലയില്‍ സര്‍ക്കാരും സ്വകാര്യമേഖലയും വിപുലമായ സഹകരണത്തിന് തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അടിസ്ഥാന സൌകര്യങ്ങള്‍ കെട്ടിപ്പടുക്കുന്നതിലുപരി ഉയര്‍ന്ന നികുതി ഉള്‍പ്പെടെ ഈ മേഖല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിലും ഈ സഹകരണം ഉണ്ടാകണമെന്നും മല്യ ചൂണ്ടിക്കാട്ടി.

ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം വന്‍ ഇടിവ് നേരിട്ട് വ്യോമയാന യാത്രികരുടെ എണ്ണം ഇക്കുറി ഇരുപത് ശതമാനം ഉയര്‍ന്നതായി മല്യ ചൂണ്ടിക്കാട്ടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :