പാരന്റ് ബ്രാന്‍ഡ് ഒഴിവാക്കല്‍: രാഹുലിന് താത്പര്യമില്ല

മുംബൈ| WEBDUNIA| Last Modified വെള്ളി, 16 ഏപ്രില്‍ 2010 (13:04 IST)
രാജ്യത്തെ വാഹന നിര്‍മ്മാണ മേഖലയിലെ മുന്‍നിര ഗ്രൂപ്പായ ബജാജ് തങ്ങളുടെ ഇരുചക്രവാഹനങ്ങളില്‍ നിന്ന് ബജാജ് എന്ന മാതൃ ബ്രാന്‍ഡ് ഒഴിവാക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ഇരുചക്രവാഹനങ്ങളില്‍ നിന്ന് ബജാജ് എന്ന ബ്രാന്‍ഡ് നാമം ഒഴിവാക്കുന്നതിനെതിരെ പിതാവും ബജാജ് ഗ്രൂപ്പ് മേധാവിയുമായ രാഹുല്‍ ബജാജ് രംഗത്തെത്തി.

നിലവില്‍ ബജാജ് ബ്രാന്‍ഡില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതില്ല. തന്റെ മുന്നില്‍ അത്തരമൊരു നിര്‍ദ്ദേശം വന്നിരുന്നില്ല. തീരുമാനം കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗം കൂടി തീരുമാനിക്കേണ്ടതാണെന്നും പിതാവ് രാഹുല്‍ ബജാജ് വ്യക്തമാക്കി.

പുതുതലമുറ ബ്രാന്‍ഡായി വളരുക എന്ന ലക്‍ഷ്യത്തോടെ ബജാജ് ഓട്ടോയുടെ മാനേജിങ് ഡയറക്ടറും രാഹുല്‍ ബജാജിന്റെ മകനുമായ രാജീവ് ബജാജാണ് പുതിയ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. നേരത്തെ സ്‌കൂട്ടറുകളുടെ ഉത്പാദനം നിര്‍ത്താനുള്ള മകന്റെ നടപടിക്കെതിരെയും രാഹുല്‍ ബജാജ് രംഗത്തെത്തിയിരുന്നു.

പ്രതിവര്‍ഷം 18 ലക്ഷം സ്‌കൂട്ടറുകള്‍ക്ക് ഇപ്പോഴും ഡിമാന്‍ഡ് ഉണ്ട്. എന്തുകൊണ്ടാണ് നല്ല വില്‍പനയുള്ള ഒരു സ്‌കൂട്ടര്‍ ബജാജ് ഓട്ടോയ്ക്ക് വികസിപ്പിക്കാന്‍ കഴിയാത്തതെന്ന് മനസ്സിലാകുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :