യമഹയുടെ വില്‍‌പന 60% ഉയര്‍ന്നു

ചെന്നൈ| WEBDUNIA| Last Modified വെള്ളി, 1 ജനുവരി 2010 (15:10 IST)
PRO
ല്‍ ഇരുചക്രവാഹങ്ങളുടെ വില്‍‌പന അറുപത് ശതമാനം ഉയര്‍ന്നു. 2.18 ലക്ഷം യൂണിറ്റുകളാണ് വിറ്റഴിഞ്ഞത്. 2008 ല്‍ 1.36 ലക്ഷം യൂണിറ്റുകളുടെ വില്‍‌പന മാത്രമാണ് നടന്നത്.

നാനോ ഉള്‍പ്പെടെയുള്ള ചെറുകാറുകള്‍ ഇരുചക്രവാഹന വിപണിക്ക് ഭീഷണി ഉയര്‍ത്തിക്കൊണ്ടിരിക്കുമ്പോഴാണ് കമ്പനിയുടെ മുന്നേറ്റം. 2009 ല്‍ യമഹ ഏതാനും പുതിയ മോഡലുകള്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. ഈ മോഡലുകളുടെ സാന്നിധ്യമാണ് വില്‍‌പന ഉയര്‍ത്തിയതെന്നാണ് വിലയിരുത്തല്‍.

എന്നാല്‍ ഡിസംബറിലെ വില്‍‌പനയില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇക്കൊല്ലം ഡിസംബറില്‍ 13,612 യൂണിറ്റ് വാഹനങ്ങള്‍ മാത്രമാണ് വിറ്റഴിക്കാനായത്. കഴിഞ്ഞ വര്‍ഷം 16,043 യൂണിറ്റുകള്‍ വിറ്റഴിഞ്ഞ സ്ഥാനത്താണിത്. അടുത്ത വര്‍ഷം ഇതിലും മെച്ചപ്പെട്ട നേട്ടം കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :