മഹീന്ദ്ര ഇരുചക്രവാഹനം ഇറക്കുന്നു

ന്യൂഡല്‍ഹി| WEBDUNIA|
PRO
നാലുചക്രവാഹന നിര്‍മ്മാണത്തില്‍ മുന്‍‌നിരക്കാരായ മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ഇരുചക്രവാഹന വിപണിയിലേക്കും ചുവടുറപ്പിക്കുന്നു. ഈ വര്‍ഷം തന്നെ സ്വന്തമായി നിര്‍മ്മിക്കുന്ന ബൈക്ക് പുറത്തിറക്കുമെന്ന് കമ്പനിയുടെ പ്രസിഡന്‍റ് അനൂപ് മാഥൂര്‍ പറഞ്ഞു.

ന്യൂഡല്‍ഹിയില്‍ ഓട്ടോ എക്സ്പോയുടെ ഭാഗമായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ വാഹനം വിപണിയിലെത്തിക്കുന്ന കൃത്യസമയം അദ്ദേഹം വ്യക്തമാക്കിയില്ല. വിപണിയില്‍ അനുകൂലസമയത്തായിരിക്കും ബൈക്ക് അവതരിപ്പിക്കുകയെന്നായിരുന്നു ഈ ചോദ്യത്തിനുള്ള മറുപടി.

ബൈക്കിനെക്കുറിച്ചുള്ള വിശദാംശങ്ങളും വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. ഇരുചക്രവാഹനവിപണിയില്‍ സജീവമാകാനുള്ള തയ്യാറെടുപ്പാണ് കമ്പനി നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. എല്ലാത്തരം ഇരുചക്രവാഹനങ്ങളും നിര്‍മ്മിക്കാന്‍ പദ്ധതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൈനറ്റിക്കില്‍ നിന്ന് മഹീന്ദ്ര 2008 ല്‍ ഏറ്റെടുത്ത പിതാം‌പൂരിലുള്ള പ്ലാന്‍റിലായിരിക്കും ബൈക്ക് നിര്‍മ്മിക്കുക. 5,00,000 യൂണിറ്റ് ഉല്‍‌പാദനക്ഷമതയുള്ള യൂണിറ്റാണിത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :