യെമഹ ആര്‍ എക്സ് 100 വീണ്ടും ഇറക്കുന്നു

ന്യൂഡല്‍ഹി| WEBDUNIA|
PRO
ജനപ്രിയ ബൈക്കായ ആര്‍‌എക്സ് 100 നവീകരിച്ച് വീണ്ടും പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് യെമഹ. ടൂ സ്ട്രോക്ക് എഞ്ചിന്‍ മാറ്റി ഫോര്‍ സ്ട്രോക്ക് എഞ്ചിനുകളുമായിട്ടായിരിക്കും ആര്‍ എക്സ് 100 ന്‍റെ രണ്ടാം വരവ്. പഴയ മോഡലില്‍ കാര്യമായ വ്യതിയാനങ്ങള്‍ വരുത്താതെയിരിക്കാന്‍ കമ്പനി ശ്രദ്ധിക്കുന്നുണ്ട്.

1985 ലാണ് ആര്‍‌എക്സ് 100 ഇന്ത്യന്‍ നിരത്തുകളില്‍ അവതരിപ്പിച്ചത്. എണ്‍പതുകളുടെ ഒടുവിലാരംഭിച്ച ആര്‍‌എക്സ് 100 അഭിനിവേശം ഇപ്പോഴും യുവാക്കള്‍ പിന്തുടരുന്നുണ്ട്. സെക്കന്‍ഡ് ഹാന്‍ഡ് വിപണികളില്‍ ഈ വാഹനത്തിന് ഇപ്പോഴും ആ‍വശ്യക്കാര്‍ ഏറെയാണ്. ഇരുചക്രവാഹന വിപണിയില്‍ യെമഹയ്ക്ക് മേല്‍‌വിലാസമുണ്ടാക്കി കൊടുത്ത മോഡലായിരുന്നു ഇത്.

രാജ്യത്ത് കര്‍ശനമായി നടപ്പാക്കിയ വാഹന മലിനീകരണ നിയന്ത്രണ നിയമങ്ങളായിരുന്നു ആര്‍‌എക്സ് 100 ന്‍റെ ഉല്‍‌പാദനം നിര്‍ത്താന്‍ യെമഹയെ നിര്‍ബന്ധിതമാക്കിയത്. ടൂ സ്ട്രോക്ക് എഞ്ചിനുമായി പുറത്തിറങ്ങിയ ഇരുചക്രവാഹനങ്ങള്‍ 4 സ്ട്രോക്ക് എഞ്ചിനായി പരിവര്‍ത്തനം നടത്തി മലിനീകരണ പ്രശ്നത്തെ അതിജീവിച്ചെങ്കിലും ആര്‍‌എക്സ് 100 ന്‍റെ ഉല്‍‌പാദനം നിര്‍ത്താനായിരുന്നു യെമഹയുടെ തീരുമാനം.

1996 ലാണ് കമ്പനി വാഹനം ഇനിയിറക്കേണ്ടെന്ന് തീരുമാനിക്കുന്നത്. കൂടുതല്‍ ഇന്ധക്ഷമതയോടെയും പരിപാലന ചെലവു കുറയ്ക്കുന്ന രീതിയിലും ആര്‍ എ‌ക്സ് 100 നെ അവതരിപ്പിക്കാനാണ് യെമഹയുടെ ശ്രമം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :