ബജാജിന്‍റെ ‘കുഞ്ഞന്‍ കാര്‍’ വരുന്നു

ന്യൂഡല്‍ഹി| WEBDUNIA| Last Modified വ്യാഴം, 14 ജനുവരി 2010 (11:59 IST)
PRO
ബജാജ് ഓട്ടോ വികസിപ്പിച്ച ചെറുകാര്‍ മാരുതി സുസുക്കിയുടെ ആള്‍ട്ടോയെക്കാള്‍ ചെറുതാണെന്ന് ബജാജ് ഓട്ടോയുടെ ഇന്ത്യയിലെ മാര്‍ക്കറ്റിംഗ് വിഭാഗമായ റിനോള്‍ട്ട് നിസാന്‍. ചെറു കാറിനെക്കാള്‍ ചെറിയ കാര്‍ സംബന്ധിച്ചാണ് കമ്പനി ബജാജുമായി ചര്‍ച്ച നടത്തിയതെന്ന് റിനോള്‍ട്ട് ഏഷ്യ-ആഫ്രിക്ക മാനേജുമെന്‍റ് കമ്മിറ്റി എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് കത്‌സൂമി നകാമുറ പറഞ്ഞു. 2012ല്‍ ബജാജുമായി ചേര്‍ന്ന് വിലകുറഞ്ഞ ചെറുകാര്‍ വിപണിയിലെത്തിക്കുമെന്ന് റിനോള്‍ട്ട് സി ഇ ഒ കാര്‍ലോസ് ഘോസന്‍ കഴിഞ്ഞ വര്‍ഷം പറഞ്ഞിരുന്നു.

കാറിന്‍റെ രൂപകല്‍പന, നിര്‍മ്മാണം എന്നിവ ബജാജ് ഓട്ടോയും മാര്‍ക്കറ്റിംഗ് റിനോള്‍ട്ട്-നിസാനുമാണ് നടത്തുന്നത്. ബജാജിന്‍റെ ടു-ത്രീ വീലറുകളില്‍ ഉപയോഗിക്കുന്ന 70-80 ശതമാനം പാര്‍ട്സുകളും കാറിലുമുണ്ടെന്ന് ബജാജ് ഓട്ടോ മാനേജിംഗ് ഡയറക്ടര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രതീക്ഷിച്ചതിലും നേരത്തെ 2011ല്‍ കാര്‍ വിപണിയിലെത്തിക്കാനാകുമെന്നാണ് പ്രതിക്ഷ.

നാല് ലക്ഷം യൂണിറ്റുകളാണ് പ്രതിവര്‍ഷം ഉത്പാദിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്. പദ്ധതിയില്‍ 50 ശതമാനം ഓഹരി ബജാജിനും റിനോള്‍ട്ടിനും നിസാനും 25 ശതമാനവും വീതം ഓഹരികളാണുള്ളത്. ടാറ്റോയുടെ നാനോയെ അപേക്ഷിച്ച് മികച്ച ഇന്ധനക്ഷമതയുള്ള കാറാണ് ബജാജ് പുറത്തിറക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :