ആകാശ് ടാബ് 2 ചെറുതും ഒതുക്കമുള്ളതും ബാന്‍ കി മൂണ്‍

ജനീവ| WEBDUNIA|
PRO
ഇന്ത്യയുടെ ടാബ്‌ലറ്റ്‌ ആകാശ് ടാബ് 2 വളരെ ചെറുതും ഒതുക്കവുമുള്ളതാണെന്നായിരുന്നു ആകാശ്‌ ഏറ്റുവാങ്ങിയശേഷം ബാന്‍ കി മൂണിന്റെ കമന്റ്‌. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ചെലവുകുറഞ്ഞ ആകാശ്‌ ടാബ്‌ലറ്റ്‌ ഐക്യരാഷ്‌ട്രസഭാ ആസ്‌ഥാനത്ത്‌ പ്രദര്‍ശിപ്പിച്ചു. ആകാശിന്റെ നിര്‍മാതാക്കളായ ഡാറ്റാവിന്‍ഡിന്റെ സി ഇ ഒ സുനീത്‌ സിംഗ്‌ യു എന്‍ സെക്രട്ടറി ജനറലിന്‌ ആകാശ്‌ ടാബ്‌ലറ്റ്‌ സമ്മാനിച്ചു.

വിവരസാങ്കേതിക രംഗത്ത്‌ ഇന്ത്യ വന്‍ശക്‌തിയാണെന്ന്‌ ആകാശ്‌ അവതരിപ്പിച്ച ചടങ്ങില്‍ ഐക്യരാഷ്‌ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പറഞ്ഞു. സുരക്ഷാകാര്യങ്ങളില്‍ ആശങ്കാകുലരാണെങ്കിലും ഇന്‍ഫര്‍മേഷന്‍ സൂപ്പര്‍െഹെവേയില്‍ ഇന്ത്യ വന്‍ശക്‌തിയാണെന്നും അദ്ദേഹം പറഞ്ഞു.

ആകാശ്‌ എന്ന ഹിന്ദി വാക്ക്‌ ആകാശത്തെയാണു സൂചിപ്പിക്കുന്നതെന്നു തനിക്കറിയാമെന്നു വ്യക്‌തമാക്കിയ ബാന്‍ കി മൂണ്‍ ആകാശത്തോളമുയര്‍ന്ന്‌ സ്വപ്‌നങ്ങള്‍ സഫലമാക്കാന്‍ യുവാക്കളെ പ്രാപ്‌തരാക്കാന്‍ ഐക്യരാഷ്‌ട്രസഭയോടൊപ്പംനിന്നു പ്രവര്‍ത്തിക്കാന്‍ അംഗരാജ്യങ്ങളോട്‌ ആഹ്വാനം ചെയ്‌തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :