പക്ഷിപ്പനി: കര്‍ണാടകയില്‍ നിന്നുള്ള ഇറച്ചിക്കോഴികള്‍ക്ക് നിരോധനം

തിരുവനന്തപുരം| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
PRO
കര്‍ണാടകയില്‍ പക്ഷിപ്പനി പടരുന്ന സാഹചര്യത്തില്‍ മുന്‍‌കരുതലെന്ന രീതിയില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള ഇറച്ചിക്കോഴികള്‍ക്ക് കേരളത്തില്‍ നിരോധനം. ഭക്ഷ്യസുരക്ഷാവകുപ്പും മൃഗസംരക്ഷണവകുപ്പുമാണ് നിരോധനം ഏര്‍പ്പെടുത്തിയത്.

ചെക്ക് പോസ്റ്റുകളില്‍ പ്രത്യേക സ്ക്വാഡ് പരിശോധന കര്‍ശനമാക്കി. കര്‍ണാടകയില്‍ ഹസാര്‍ഘട്ടിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. 3600 കോഴികള്‍ ഇവിടെ പക്ഷിപ്പനി ബാധമൂലം ചത്തൊടുങ്ങി.

എന്നാല്‍ രോഗം മനുഷ്യരിലേക്ക് പടര്‍ന്നതായി കണ്ടെത്തിയിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :