കോഴിയിറച്ചിക്ക് വില കുതിക്കുന്നു

തിരുവനന്തപുരം| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
PRO
നിരോധനം ലംഘിച്ച് അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള ഇറച്ചിക്കോഴിക്കടത്ത് സജീവമാകുന്നു. കര്‍ണാടകയില്‍ പക്ഷിപ്പനി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള കോഴിക്കടത്തിന് നിരോധിച്ചത്.

കര്‍ശന പരിശോധനയ്ക്കായി ചെക്പോസ്റ്റുകളില്‍ പ്രത്യേക സ്വാഡുകളെ നിയോഗിച്ചിട്ടുണ്ട്. എന്നാല്‍ ഇവരുടെ കണ്ണ് വെട്ടിച്ച് മറ്റ് ചെറിയ വാഹനങ്ങള്‍ കോഴികളെ കടത്തുന്നു എന്നാണ് വിവരം. അധികൃതരുടെ ഒത്താശയോടെ തന്നെ ഇത് നടക്കുന്നുണ്ട് എന്നും ആരോപണമുണ്ട്.

ഇറച്ചിക്കോഴികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് കോഴിയിറച്ചിക്ക് വില ഉയരുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :