കൊച്ചി മെട്രോ അട്ടിമറിക്കപ്പെട്ടു: വി എസ്

തിരുവനന്തപുരം| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
കൊച്ചി മെട്രോ അട്ടിമറിക്കപ്പെട്ടുവെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. സംസ്ഥാന സര്‍ക്കാരാണ് പദ്ധതി അട്ടിമറിച്ചതെന്നും മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി ജനങ്ങളെ കബളിപ്പിക്കുകയാണെന്നും വി എസ് ആരോപിച്ചു.

കൊച്ചി മെട്രോ നടപ്പാക്കാന്‍ ഡി എം ആര്‍ സി തന്നെ വേണമെന്ന് പുറത്ത് പറയുമ്പോഴും മെട്രോയെക്കുറിച്ച് ചര്‍ച്ച നടത്താന്‍ ടോം ജോസിനെ ബാംഗ്ലൂരിലേക്കും സിംഗപ്പൂലേക്കും അയച്ചു. ചീഫ് സെക്രട്ടറിയെ മലേഷ്യയ്ക്ക് വിട്ടു. മാത്രമല്ല, എമേര്‍ജിംഗ് കേരളയിലും കൊച്ചി മെട്രോ അവതരിപ്പിക്കപ്പെട്ടു. ഇതൊക്കെ എന്തിനായിരുന്നു? - വി എസ് ചോദിച്ചു.

കൊച്ചി മെട്രോയുടെ തറക്കല്ലിടല്‍ ചടങ്ങില്‍ മെട്രോ പദ്ധതിക്കായി ഇടതുസര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ പ്രതിരോധമന്ത്രി എ കെ ആന്‍റണി പ്രശംസിച്ച് സംസാരിച്ചിരുന്നു. കേന്ദ്രമന്ത്രി സഭയില്‍ രണ്ടാമനായ ആന്‍റണിയും മറ്റ് ഏഴുമന്ത്രിമാരും കൂടി ശ്രമിച്ചാല്‍ പദ്ധതി ഡി എം ആര്‍ സിയെ ഏല്‍പ്പിക്കാന്‍ സാധിക്കില്ലേ? - വി എസ് ചോദ്യം ഉന്നയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :