റിപ്പോ നിരക്കില്‍ മാറ്റമില്ല, വായ്പാ പലിശനിരക്ക് കുറയും

മുംബൈ| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
PRO
റിസര്‍വ്‌ ബാങ്ക്‌ ഓഫ് ഇന്ത്യയുടെ അര്‍ദ്ധവാര്‍ഷിക പണ- വായ്‌പാനയം പ്രഖ്യാപിച്ചു. പ്രധാന വായ്പാ നിരക്കുകളായ റിപ്പോ, റിവേഴ്സ് റിപ്പോ എന്നിവയുടെ നിരക്കില്‍ മാറ്റമില്ല. എന്നാല്‍ കരുതല്‍ ധനാനുപാതം(സിആര്‍‌ആര്‍) കാല്‍ ശതമാനം കുറച്ചിട്ടുണ്ട്.

റിപ്പോ നിരക്ക്‌ എട്ട്‌ ശതമാനവും റിവേഴ്‌സ് റിപ്പോ ഏഴ്‌ ശതമാനവും ആയി തുടരും. കരുതല്‍ ധനാനുപാതം 4.50 ശതമാനത്തില്‍ നിന്ന് 4.25 ശതമാനമാക്കിയാണ് കുറച്ചത്.

ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ സൂക്ഷിക്കേണ്ട കരുതല്‍ ധനാനുപാതം കുറച്ചതോടെ ബാങ്കുകളിലെ പണലഭ്യത ഉയരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പണലഭ്യതയില്‍ 17,500 കോടി രൂപയുടെ വര്‍ധനയാണ് ഉണ്ടാ‍കാന്‍ പോകുന്നത്. ഇതുവഴി ബാങ്കുകള്‍ക്ക് കൂടുതല്‍ തുക നല്‍കാന്‍ സാധിക്കുകയും ചെയ്യും. വായ്പാ പലിശനിരക്ക് കുറയുവാനും ഇത് സഹായകമാകും.

എന്നാല്‍ റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകള്‍ അതേപടി തുടരാനുള്ള തീരുമാനം ഓഹരി വിപണിയില്‍ പ്രതികൂലമായി ബാധിച്ചു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :