എടിഎമ്മുകള്‍ കാലിയാകും, പണത്തിനായി ജനം വലയും; നാളെയും മറ്റന്നാളും ബാങ്ക് പണിമുടക്ക്

ന്യൂഡല്‍ഹി, ചൊവ്വ, 29 മെയ് 2018 (11:02 IST)

  bank strikes ,  bank , RBI , strike , ബാങ്ക് ജീവനക്കാര്‍ , ബാങ്ക് പണുമുടക്ക് , വേതനം , ശമ്പളം

വേതന വർദ്ധന ആവശ്യപ്പെട്ട് നാളെ മുതല്‍ 48 മണിക്കൂര്‍ ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.  ഇന്ത്യൻ ബാങ്ക് അസോസിയേഷനുമായി നടത്തിയ അവസാനവട്ട ചർച്ചയും പരാജയപ്പെട്ടതോടെയാണ് 30, 31 തീയതികളില്‍ പനിമുടക്കാന്‍ തീരുമാനിച്ചത്.

രാവിലെ ആറ് മുതൽ വെള്ളിയാഴ്ച രാവിലെ ആറ് മണി വരെയാണ് പണിമുടക്ക്. 9 യൂണിയനുകളാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. പണിമുടക്ക് ബാങ്ക് ശാഖകളെ ബാധിക്കും. എടിഎമ്മുകളുടെ പ്രവർത്തനത്തനവും താറുമാറാകും.

ആറുമാസം മുമ്പ് പൂര്‍ത്തിയായ നിലവിലെ വേതനകരാര്‍ ന്യായമായ വേതനം അനുവദിച്ചുകൊണ്ടു പുതുക്കണമെന്ന ആവശ്യം യൂണിയന്‍ മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ രണ്ട് ശതമാനം മാത്രം വേതന വര്‍ദ്ധന അനുവദിക്കാമെന്ന് ഐബിഎ പറഞ്ഞു. ഇതിനെതിരെയാണ് ബാങ്ക് ജീവനക്കാര്‍ സമരം പ്രഖ്യാപിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

ഓണർ 7 എസ്; കുറഞ്ഞ വിലയ്‌ക്ക് മികച്ച ഫോൺ

മുൻനിര സ്‌മാർട്‌ഫോൺ നിർമാണ കമ്പനിയായ വാവെയ്‌യുടെ സഹബ്രാൻഡ് ഓണർ പുതിയ ഹൻഡ്‌സെറ്റ് ...

news

ജനങ്ങളെ ദുരിതത്തിലാഴ്ത്തി ഇന്ധനവില വീണ്ടും കൂടി; പെട്രോളിന് 16 പൈസയും ഡീസലിന് 17 പൈസയും വര്‍ദ്ധിച്ചു

ജനങ്ങളെ ദുരിതത്തിലാഴ്ത്തി ഇന്ധനവില വീണ്ടും കൂടി. പെട്രോളിന് ഇന്ന് 16 പൈസ കൂടി 82.30 ...

news

ഓർഡർ തിരിച്ചയക്കുന്നവരെ ആമസോൺ ബ്ലോക്ക് ചെയ്യുന്നു

ഓൻലൈനായി ഉൽ‌പന്നങ്ങൾ വാങ്ങുന്നവരുടെ എണ്ണം ഇന്ത്യയിൽ കൂടി വരുകയാണ്. കുറഞ്ഞ വിലയിൽ സാധനങ്ങൾ ...

news

അനധികൃതമായി വായ്‌പ അനുവദിച്ചു; ചന്ദ കൊച്ചറിന് സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ നോട്ടീസ്

വീഡിയോകോണിന് 3250 കോടി രൂപയുടെ വായ്‌പ അനതികൃതമായി അനുവദിച്ച കേസിൽ സെക്യൂരിറ്റീസ് ...

Widgets Magazine