പട പേടിച്ച് പന്തളത്ത് ചെന്നപ്പോൾ അവിടെ പന്തം കൊളുത്തി പട! - ലണ്ടനിലും ‘മദ്യരാജാവിന്’ നിൽക്കക്കള്ളിയില്ല!

വ്യാഴം, 10 മെയ് 2018 (09:29 IST)

ഇന്ത്യയിലെ വിവിധ ബാങ്കുകളിൽ നിന്നായി ഒൻപതിനായിരം കോടി രൂപയുടെ വായ്പയെടുത്ത് രാജ്യം വിട്ട വിവാദ മദ്യ വ്യവസായി നിയമത്തിൽനിന്നും ഒളിച്ചോടുകയാണെന്ന് യുകെ ഹൈക്കോടതി. നിയമത്തിൽ നിന്നും രക്ഷപെടാൻ രാജ്യം വിട്ട് ലണ്ടനിലെത്തിയ മല്യയ്ക്ക് അവിടെയും രക്ഷയില്ലെന്നാണ് സൂചന.
 
തന്റെ ആസ്തികൾ മരവിപ്പിച്ചതിനെതിരെ വിജയ് മല്യ ഹർജി നൽകിയിരുന്നു. കോടതി ഇതും തള്ളിയ സാഹചര്യത്തിൽ ലണ്ടനിലും രക്ഷയില്ലാതെയായിരിക്കുകയാണ് മല്യയ്ക്ക്. ഇന്ത്യയിലെ 13 ബാങ്കുകളുടെ കൺസോർഷ്യത്തിനാണു മല്യ 6203 കോടി രൂപയിലേറെ നൽകാനുള്ളത്. 
 
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, കോർപറേഷൻ ബാങ്ക്, ഫെഡറൽ ബാങ്ക് എന്നിവയുൾപ്പെടെ നൽകിയ ഹർജിയിലാണു കർണാടകയിലെ കടം തിരിച്ചടവു ട്രൈബ്യൂണൽ മല്യയുടെ ആസ്തികൾ മരവിപ്പിച്ചത്. ബ്രിട്ടനിലുള്ള വസ്തുവകകളും ബാങ്ക് നിക്ഷേപങ്ങളും ഇവയിൽ ഉൾപ്പെടും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കണ്ണൂരിന് പിന്നാലെ തിരൂരും? ചോരക്കളമായി തിരൂർ ബീച്ച്

തിരൂര്‍ വെട്ടം പറവണ്ണയില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. തേവര്‍ കടപ്പുറം ...

news

ഫോണ്‍ നമ്പര്‍ നല്‍കിയില്ല; യുപിയില്‍ ദളിത് പെണ്‍കുട്ടിയെ മണ്ണെണ്ണയൊഴിച്ച് കത്തിച്ചു - യുവാവ് അറസ്‌റ്റില്‍

മൊബൈൽ ഫോണ്‍ നമ്പര്‍ നല്‍കാന്‍ വിസമ്മതിച്ചതിന് ദളിത് പെണ്‍കുട്ടിയെ അയല്‍ക്കാരന്‍ ...

news

ശ്രീജിത്തിന്‍റെ കസ്റ്റഡി മരണം: എവി ജോര്‍ജിനെതിരെ വകുപ്പുതല നടപടിക്ക് നിര്‍ദേശം - പ്രതിചേര്‍ക്കുന്ന കാര്യത്തില്‍ തീരുമാനം ഉടന്‍

വരാപ്പുഴ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണത്തില്‍ മുന്‍ ആലുവ റൂറല്‍ എസ്പി എവി ജോര്‍ജിനെതിരെ ...

news

കൊച്ചിയിൽ നടുറോട്ടിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു

കൊച്ചിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. ആലപ്പുഴ സ്വദേശിനി സുമയ്യയാണ് ഭർത്താവിന്റെ ...

Widgets Magazine