100 രൂപ നോട്ടുകളും തീരാനായി? - മുന്നറിയിപ്പുമായി ബാങ്കുകൾ

100 രൂപ നോട്ടുകൾ കിട്ടാക്കനിയാകും

അപർണ| Last Modified ഞായര്‍, 6 മെയ് 2018 (16:29 IST)
നൂറുരൂപ നോട്ടുകൾ കിട്ടാതെയാകുമെന്ന് ബാങ്കുകളുടെ മുന്നറിയിപ്പ്. 2000, 200 രൂപ നോട്ടുകൾക്ക് പിന്നാലെ 100 രൂപ നോട്ടുകളും എ ടി എമ്മുകളിൽ കുറയുകയാണ്. നിലവിലുള്ള 100 രൂപ നോട്ടുകളെല്ലാം തന്നെ മുഷിഞ്ഞതും എ ടി എമ്മുകളിൽ നിറയ്ക്കാൻ കഴിയാത്തതുമാണെന്നാണ് ബാങ്കുകൾ പറയുന്നത്.

100 രൂപ നോട്ടുകളുടെ വിതരണം കുറയുന്ന വിവരം ബാങ്കുകള്‍ ആര്‍ബിഐയെ അറിയിച്ചിട്ടുണ്ട്. നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് മുഴിഞ്ഞ 100 രൂപ നോട്ടുകള്‍ വിനിമയം ചെയ്യാന്‍ ബാങ്കുകളെ അനുവദിച്ചിരുന്നു. ഇവ ഇപ്പോഴും പ്രചാരത്തിലുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :