അനധികൃതമായി വായ്‌പ അനുവദിച്ചു; ചന്ദ കൊച്ചറിന് സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ നോട്ടീസ്

ശനി, 26 മെയ് 2018 (11:50 IST)

വീഡിയോകോണിന് 3250 കോടി രൂപയുടെ വായ്‌പ അനധികൃതമായി അനുവദിച്ച കേസിൽ സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ, ചന്ദ കൊച്ചാറിന് നോട്ടീസ് അയച്ചു. ബാങ്കും ഗ്രൂപ്പും തമ്മിൽ നടന്ന ഇടപാടുകളിൽ വിശദീകരണം ആരാഞ്ഞാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
 
ചന്ദ കൊച്ചറിന്റെ ഭർത്താവ് ദീപക് കൊച്ചറും വീഡിയോകോൺ ഗ്രൂപ്പ് ഹെയർമാൻ വേണുഗോപാൽ ധൂതും ചേർന്ന് കോടികൾ വായ്പയായി സംഘടിപ്പിച്ച് വിദേശത്തുള്ള ഷെൽ കമ്പനികളിൽ നിക്ഷേപിച്ചതായാണ് ആക്ഷേപം. ഇതിൽ സിബിഐ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.
 
എന്നാൽ ഈ സാഹചര്യത്തിൽ എംഡി സ്ഥാനത്ത് തുടരുക ചന്ദ കൊച്ചറിന് എളുപ്പമാകില്ല. അവരെ മാറ്റണമെന്ന അഭിപ്രായം ബാങ്കിന്റെ ഡയറക്ടർ ബോർഡിൽ ഉയർന്നിരുന്നു. അതേസമയം, മാനേജിംഗ് ഡയറക്‌ടർക്ക് നോട്ടീസ് ലഭിച്ച കാര്യം അധികൃതർ സ്ഥിരീകരിച്ചു. നോട്ടീസിന് ഉചിതമായ മറുപടി നൽകുമെന്നും ബാങ്ക് വ്യക്തമാക്കി. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ചന്ദ കൊച്ചർ സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ സെബി വീഡിയോകോൺ ഐ സി ഐ സി ഐ ബാങ്ക് മാനേജിംഗ് ഡയറക്ടർ Videocon Sebi Chanda Kochar Icici Bank Managing Director Security Exchange Board Of India

ധനകാര്യം

news

കടൽ കടക്കാനൊരുങ്ങി റിലയൻസ് ജിയൊ !

റിലയൻസ് ജിയൊയുടെ ഇന്ത്യയിലെ വൻ വിജയം യൂറോപ്പിലും പരീക്ഷിക്കാനൊരുങ്ങി മുകേഷ് അംബാനി. ...

news

വിമാന യാത്ര: ലഗേജ് നഷ്ടപ്പെട്ടാൽ നഷ്ട പരിഹാരം നൽകണമെന്ന് കേന്ദ്ര വ്യോമസേന മന്ത്രാലയം

യാത്രക്കാർക്ക് സഹായവുമായി കേന്ദ്ര വ്യോമസേന മന്ത്രാലയത്തിന്റെ പുതിയ പരിഷ്‌ക്കരണം. ...

news

പടയോട്ടങ്ങളൂടെ ചരിത്രം പറയുന്ന റോയൽ എൻഫീൽഡിന്റെ യുദ്ധകാല ബൈക്കുകൾ വീണ്ടുമെത്തുന്നു

രണ്ടാം ലോക മഹായുദ്ധകാലത്തെ പോരാളി വീണ്ടും ജന്മമെടുത്തിരിക്കുന്നു. റോയൽ എൻഫീൽഡ് പെഗാസസ് ...

news

കിംഗ്‌ഫിഷർ അടക്കമുള്ള 18 കമ്പനികളെ ഡി ലിസ്‌റ്റ് ചെയ്‌തു

വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള കിംഗ് ഫിഷർ എയർലൈൻസ് അടക്കം 18 കമ്പനികളെ ഡി ലിസ്‌‌റ്റ് ...

Widgets Magazine