ലക്ഷ്യം കേരളത്തില്‍ നമ്പര്‍ വണ്‍ ആകുക; കൊതിപ്പിക്കുന്ന ഓഫറുകളുമായി വോഡഫോണ്‍

ന്യൂഡല്‍ഹി, ബുധന്‍, 21 ഫെബ്രുവരി 2018 (09:18 IST)

 vodafones , prepaid , technology , Gio , mobile phone , വോഡഫോണ്‍ , ജിയോ , റീച്ചാര്‍ജ് , മൊബൈല്‍

ജിയോയുടെ വരവോടെ  മത്സര രംഗം കൂടുതല്‍ ആവേശത്തിലായ പശ്ചാത്തലത്തില്‍ ഉപയോക്‍താക്കളെ ആകര്‍ഷിക്കുന്ന മികച്ച ഓഫറുകളുമായി വോഡഫോണ്‍ വീണ്ടും രംഗത്ത്.

അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകളും അതിവേഗ ഡേറ്റയും നല്‍കുന്ന രണ്ട് ഓഫറുകളാണ് ഇപ്പോള്‍ വോഡഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്.

വോഡഫോണ്‍ സൂപ്പര്‍ പ്ലാനുകള്‍ക്ക് കീഴില്‍ 158 രൂപയുടെയും 151 രൂപയുടെയും റീച്ചാര്‍ജ് പായ്ക്കുകളാണ് വോഡഫോണ്‍ അവതരിപ്പിച്ചത്. കേരളത്തില്‍ മാത്രമാണ് ഈ ഓഫര്‍ ലഭ്യമാവുക എന്നതാണ് ശ്രദ്ധേയം.

158 രൂപയുടെ റീച്ചാര്‍ജില്‍ അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകളും (ദിവസേന 250 മിനിറ്റും, ആഴ്ചയില്‍ 1000 മിനിറ്റും) ദിവസേന ഒരു ജിബി ഡാറ്റയും ലഭിക്കും.

28 ദിവസമാണ് പ്ലാനിന്റെ വാലിഡിറ്റി. 151 രൂപയുടെ റീച്ചാര്‍ജില്‍ 28 ദിവസത്തെ വാലിഡിറ്റിയില്‍ അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകളും ആകെ ഒരു ജിബി ഡേറ്റയും ലഭിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

വൈ​​ദ്യു​​ത വാ​​ഹ​​ന നിര്‍മാണം; മഹേന്ദ്ര കോടികളുടെ നിക്ഷേപത്തിനൊരുങ്ങുന്നു

വരും കാലങ്ങളില്‍ വൈ​​ദ്യു​​ത വാ​​ഹ​​ന​​ങ്ങ​​ളുടെ സാധ്യതകള്‍ മുന്നില്‍ കണ്ട് കൂടുതല്‍ ...

news

കോടികളുടെ കടബാധ്യത; പാപ്പരായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി എയര്‍സെല്‍

കടുത്ത സാമ്പത്തിക തകര്‍ച്ച നേരിടുന്നതിനാല്‍ പാപ്പരായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ...

news

ഇന്ത്യന്‍ കര്‍ഷകര്‍ക്ക് തിരിച്ചടി; അമേരിക്കയില്‍ നിന്നും ചിക്കന്‍ എത്തുന്നു

അമേരിക്കയില്‍ നിന്ന് ചിക്കന്‍ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ...

news

മത്തിയും അയലയും കിട്ടാക്കനിയാകുന്നു; മത്സ്യ ലഭ്യതയില്‍ 51,000 ടണ്ണിന്റെ കുറവെന്ന് റിപ്പോര്‍ട്ട്

കാലാവസ്ഥ വ്യതിയാനം മൂലം സംസ്ഥാനത്തെ മത്സ്യ ലഭ്യതയില്‍ കനത്ത ഇടിവ്. മലയാളികളുടെ ഇഷ്‌ട ...

Widgets Magazine