25,999രൂപ വിലയുള്ള ‘സച്ചിന്റെ ഫോൺ‘ വാങ്ങാനായി ഇപ്പോൾ നൽകേണ്ടത് വെറും 499 രൂപ മാത്രം

Sumeesh| Last Modified ബുധന്‍, 16 മെയ് 2018 (17:54 IST)
വിപണിയിലെ കടുത്ത മത്സരത്തെ അതിജീവിക്കുന്നതിനായി മികച്ച ഓഫറുകളാണ് മിക്ക സ്മാർട്ട്ഫോൺ നിർമ്മാതാക്കളും നൽകുന്നത്. വലിയ വിലക്കുറവും മികച്ച സമ്മാനങ്ങളും സർവീസ് പ്രൊവൈഡർമാരുമായി ചേർന്ന് ഡെറ്റാ ഓഫറുകളുമെല്ലാം നൽകി ഉപഭോക്താക്കളെ കയ്യിലെടുക്കുകയാണ് ഓരോ സ്മാർട്ട്ഫോൺ കമ്പനികളും.

എന്നാൽ ഇത്രത്തോളം വിലക്കുറവ് മറ്റൊരു ഫോണിനും കണ്ട് കാണില്ല. എത് ഫോണ് എന്നാവും ചിന്തിക്കുന്നത്. സ്മാർട്രോൺ കമ്പനിയുടെ ടീഫോൺ പി ആണ് ഇപ്പോൾ വിലക്കുറവുകൊണ്ട് ശ്രദ്ധേയമാകുന്നത്. കഴിഞ്ഞ ജനുവരിയിലാണ് കമ്പനി ടീഫോൺ പിയെ വിപണിയിൽ അവതരിപ്പിക്കുന്നത്. ഈ സമയത്ത് 25,999 രൂപയായിരുന്നു ഫോനിൽന്റെ വിപണി വില. എന്നാൽ ഈ ഫോൺ ഇപ്പോൾ വിൽക്കുന്നത് വെറും 6499 രൂപക്കാണ്.

ഇത്രയും വിലക്കുറവോ എന്ന് അത്ഭുതപ്പെടുന്നുണ്ടാവും. എങ്കിൽ മുഴുവൻ പറഞ്ഞില്ല. നിങ്ങളുടെ കയ്യിൽ ഒരു സ്മാർട്ട്ഫോൺ ഉണ്ടെങ്കിൽ അതുമായി എക്സ്ചേഞ്ച് ചെയ്ത് വെറും 499 രൂപക്ക് ഈ ഫോൺ സ്വന്തമാക്കാം എന്നതാണ് കമ്പനി ഒരുക്കിയിരിക്കുന്ന പുതിയ ഓഫർ. ക്രിക്കറ്റ് ഇഹാസം സച്ചിൻ ടെണ്ടുൽക്കറുടെ ഓട്ടോഗ്രാഫും ഫൊട്ടോയും പതിച്ച ഫോണുകളും കമ്പനി ലഭ്യമാക്കുന്നുണ്ട്. സച്ചിനാണ് ഫോണിന്റെ ബ്രാന്റ് അംബാസിഡർ

മികച്ച ലൈഫ് നൽകുന്ന 5000 mAh ബാറ്ററിയാണ് ഫോണിന്റെ ഏറ്റവും വലിയ കരുത്ത്. ഫോണിൽ നിന്നും മറ്റു ഗാഡ്ജറ്റുകളും ചാർജ്ജ് ചെയ്യാവുനുള്ള സൌകര്യവും ടീഫോൺ പിയിൽ കമ്പനിൽ ലഭ്യമാക്കിയിട്ടുണ്ട്. പൂർണ്ണമായും മെറ്റൽ ബോഡിയിലാണ് ഫോൺ നിർമ്മിച്ചിട്ടുള്ളത്. 3 ജി ബി റാമും എട്ടുകോറുള്ള സ്നാപ്ഡ്രാഗൺ 435 പ്രൊസ്സസറാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്.

5.2 എൽ ഇ ഡി ഡിസ്‌പ്ലേയാണ് ഫോണിൽ നൽകിയിരിക്കുന്നത്. 32 ജിബി ഇന്റേർണർ സ്റ്റോറേജ് 128ജി ബി വരെ എക്സ്പാന്റ് ചെയ്യാവുന്ന എക്സ്റ്റേർൺൽ മെമ്മറി സ്ലോട്ടും ഫോണിനു നൽകിയിരിക്കുന്നു. 13 മെഗാപിക്സൽ റിയർ ക്ല്യാമറയും 5 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും മികച്ച ചിത്രങ്ങൾ എടുക്കാൻ സഹായിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :