റിലയൻസ് നാല് പുതിയ കമ്പനികൾ തുടങ്ങുന്നു, മുതൽമുടക്ക് 1000 കോടി!

ഞായര്‍, 13 മെയ് 2018 (13:23 IST)

പുതിയ ബിസിനസ് സംരംഭങ്ങൾ തുടങ്ങുന്നതിനു റിലയൻസ് ഇൻഡസ്ട്രീസ് നാല് കമ്പനികൾ തുടങ്ങുന്നു. റിഫൈനിംഗ് ആൻഡ് മാർക്കറ്റിങ്, എക്സ്പ്ലൊറേഷൻ ആൻഡ് പ്രോഡക്‌ഷൻ, പെട്രോകെമിക്കൽസ്, ടെക്സ്റ്റൈൽസ്, ഹൈഡ്രോകാർബൺസ്, റിയൽ എസ്റ്റേറ്റ് എന്നീ മേഖലകളിലാണ് റിലയൻസ് നവസംരംഭങ്ങൾ ആരംഭിക്കുന്നത്. 
 
പുതിയ കമ്പനികളുടെ മൊത്തം അംഗീകൃത ഷെയർ ക്യാപിറ്റൽ 1000 കോടി രൂപയായിരിക്കും. വിവിധ മേഖലകളിലായി നിലവിൽ 99 കമ്പനികൾ റിലയൻസിനുണ്ട്. പുതിയ കമ്പനികൾ രൂപീകരിക്കുന്നതോടെ മൊത്തം 103 കമ്പനികളാകും. 
 
കഴിഞ്ഞ മാർച്ചിൽ കമ്പനി പ്രൊമോട്ടർമാരുടെ ഷെയർ ഹോൾഡിങ്ങിൽ ഒരു അഴിച്ചുപണി നടത്തിയിരുന്നു. ഇതിന്റെ അനുമതിക്കായി കോർപറേറ്റ് മന്ത്രാലയത്തെ സമീപിക്കാനാണ് കമ്പയുടെ തീരുമാനം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

കർണാടക തെരഞ്ഞെടുപ്പിന് ശേഷം എണ്ണവില കുത്തനെ ഉയരാൻ സാധ്യത; ലിറ്ററിന് 2 രൂപ വരെ ഉയർന്നേക്കാം

കർണാടക തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇന്ധന വില വീണ്ടും ഉയരും. ഏപ്രിൽ 24-ന് ശേഷം വിലയിൽ ...

news

വിപണിയെ സ്മാർട്ടാക്കി സ്മാർട്ട് വച്ചുകൾ

സ്മാർട്ട് ഫോണുകളുമായി കണക്റ്റ് ചെയ്യാവുന്ന സ്മാർട്ട് വാച്ചുകൾക്ക് വിപണിയിൽ പ്രചാരം ...

news

രാജ്യത്ത് 5,000 കോടിയുടെ നിക്ഷേപത്തിനൊരുങ്ങി പേടി‌എം

നടപ്പ് സാമ്പത്തിക വർഷത്തിൽ പേടി‌എം രാജ്യത്ത് 5000 കോടി നിക്ഷേപിക്കും. ധനകാര്യ സേവന ...

news

പുത്തൻ തലമുറ നിറങ്ങളുമായി ഡിയോയുടെ പുതിയ പതിപ്പ്

ഇന്ത്യൻ നിരത്തുകളിൽ യുവത്വത്തിന്റെ ഹരമായി മാറിയ ഹോണ്ട ഡിയോയുടെ പുതിയ മോഡൽ കമ്പനി ...

Widgets Magazine