500 രൂപയ്ക്ക് അൺലിമിറ്റഡ് സർവീസ്; പ്രവാസികൾക്ക് മികച്ച ഓഫറുകളുമായി ജിയോ

തിങ്കള്‍, 14 മെയ് 2018 (12:20 IST)

രാജ്യത്തെ മുൻനിര ടെലികോം സേവന ദാതാക്കളായ റിലയൻസ് ജിയോ മികച്ച ഓഫറുകളുമായി രംഗത്ത്. മികച്ച നൽകുന്നതിൽ ജിയോ എന്നും മുന്നിൽ തന്നെയാണ്. എന്നാൽ വിദേശ രാജ്യങ്ങളിൽ സന്ദർശനം നടത്തുന്നവർക്കും പ്രവാസികൾക്കും ഏറെ ഉപകാരപ്പെടുന്ന ഓഫറുകളും പ്ലാനുകളുമാണ് ജിയോ ഇപ്രാവശ്യം മുന്നോട്ടുവന്നിരിക്കുന്നത്. 
 
ഏറ്റവും കുറഞ്ഞ നിരക്കിലുള്ള രാജ്യാന്തര റോമിങ് നിരക്കുകളും ജിയോ പുറത്തുവിട്ടു. കോൾ, ഡാറ്റ, എസ്എംഎസ് സേവനങ്ങൾക്ക് 2-2-2 രീതിയിലാണ് നിരക്കുകൾ ഈടാക്കുന്നത്. അതായത്, ഒരു മിനിറ്റ് കോളിന് 2 രൂപ, ഒരു എംബി ഡാറ്റയ്‌ക്ക് 2 രൂപ, എസ്എംഎസിന് 2 രൂപ എന്നിങ്ങനെയാണ്.
 
ഇതിന് പുറമെ, കോൾ, ഡാറ്റ, എസ്എംഎസ് എന്നിവ ഉൾപ്പെടെ 500 രൂപയ്‌ക്ക് ഒരു ദിവസത്തേക്ക് ജിയോ വഴി അൺലിമിറ്റഡ് സർവീസും ആസ്വദിക്കാം. ലോകത്തിൽ 170 രാജ്യങ്ങളിൽ ജിയോയ്‌ക്ക് സേവനം ലഭിക്കുമെന്നാണ് കമ്പനി വക്‌താവ് അറിയിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

റിലയൻസ് നാല് പുതിയ കമ്പനികൾ തുടങ്ങുന്നു, മുതൽമുടക്ക് 1000 കോടി!

പുതിയ ബിസിനസ് സംരംഭങ്ങൾ തുടങ്ങുന്നതിനു റിലയൻസ് ഇൻഡസ്ട്രീസ് നാല് കമ്പനികൾ തുടങ്ങുന്നു. ...

news

കർണാടക തെരഞ്ഞെടുപ്പിന് ശേഷം എണ്ണവില കുത്തനെ ഉയരാൻ സാധ്യത; ലിറ്ററിന് 2 രൂപ വരെ ഉയർന്നേക്കാം

കർണാടക തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇന്ധന വില വീണ്ടും ഉയരും. ഏപ്രിൽ 24-ന് ശേഷം വിലയിൽ ...

news

വിപണിയെ സ്മാർട്ടാക്കി സ്മാർട്ട് വച്ചുകൾ

സ്മാർട്ട് ഫോണുകളുമായി കണക്റ്റ് ചെയ്യാവുന്ന സ്മാർട്ട് വാച്ചുകൾക്ക് വിപണിയിൽ പ്രചാരം ...

news

രാജ്യത്ത് 5,000 കോടിയുടെ നിക്ഷേപത്തിനൊരുങ്ങി പേടി‌എം

നടപ്പ് സാമ്പത്തിക വർഷത്തിൽ പേടി‌എം രാജ്യത്ത് 5000 കോടി നിക്ഷേപിക്കും. ധനകാര്യ സേവന ...

Widgets Magazine