10000 രൂപയില്‍ താഴെ വില, ഫിംഗർപ്രിന്റ്‌ സ്കാനര്‍ ഉള്‍പ്പെടെയുള്ള ഫീച്ചറുകള്‍; ഇതാ ചില കിടിലന്‍ ഫോണുകള്‍!

ഫിംഗർപ്രിന്റ്‌ സ്കാനറുള്ള മികച്ച അഞ്ച് ഫോണുകൾ

Smartphone, Fingerprint Sensor സ്മാര്‍ട്ട് ഫോണ്‍, ഫിംഗര്‍ പ്രിന്റ് സ്കാനര്‍
സജിത്ത്| Last Modified ശനി, 11 ഫെബ്രുവരി 2017 (11:34 IST)
സ്മാര്‍ട്ട് ഫോണുകളിലെ ഫിംഗര്‍ പ്രിന്റ് സ്കാനര്‍ ഒരു അവശ്യ സംവിധാനമായി മാറിക്കഴിഞ്ഞിരിക്കുന്നു. അതുകൊണ്ടുതന്നെ ഇത്തരം സൗകര്യത്തോടെയുള്ള സ്മാര്‍ട്ട്ഫോണുകളുടെ കുത്തൊഴുക്കാണ് ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ നടക്കുന്നത്. ഈ സൌകര്യമുള്ളതും എന്നാല്‍ 10000 രൂപയില്‍ താഴെ വിലയുള്ളതുമായ മികച്ച അഞ്ച് സ്മാര്‍ട്ട്ഫോണുകളെ നമുക്ക് പരിചയപ്പെടാം.


ഷവോമി റെഡ്മി 3എസ് പ്രൈം:

ഫിംഗർപ്രിന്റ് സെൻസറും 4100 എംഎഎച്ചിന്റെ വലിയ ബാറ്ററിയുമുള്ള ഫോണാണ് ഇത്. 4ജി എൽറ്റിഇ, 3ജി, 2ജി, ജിപിഎസ്, ഇൻഫ്രാറെഡ് സെൻസർ, വൈഫൈ, ബ്ലൂടൂത്ത് എന്നി കണക്ടിവിറ്റി ഓപ്ഷനുകളും 8,999 രൂപ വിലയുള്ള ഈ ഫോണിന്റെ പ്രത്യേകതയാണ്.

കൂള്‍പാഡ് നോട്ട് 3 പ്ലസ്:

ചൈനീസ് മൊബൈല്‍ നിര്‍മ്മാതാക്കളായ കൂള്‍പാഡിന്റെ സ്മാര്‍ട്ട്ഫോണുകളില്‍ ഒന്നാണ് കൂള്‍പാഡ് നോട്ട് 3 പ്ലസ്സ്. വളരെ ചെറിയ ബജറ്റില്‍ കൈനിറയെ സവിശേഷതകളാണ് ഈ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേയും ഫിംഗര്‍ പ്രിന്റ് സ്കാനര്‍ എന്നിങ്ങനെയുള്ള സവിശേഷതകളും 8999 രൂപയ്ക്ക് ലഭ്യമാകുന്ന ഈ ഫോണിന്റെ പ്രത്യേകതയാണ്.

ലീകോ ലീ വണ്‍ എസ്:

ചൈനീസ് ഫോണ്‍ നിര്‍മ്മാതാക്കളായ ലീകോയുടെ പുതിയ 4ജി സ്മാര്‍ട്‌ഫോണാണ് ലീ 1എസ്. 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഐഎസ്പി ഡിസ്‌പ്ലേ, 3ജിബി റാം, 32 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജ്, ഫിംഗര്‍ പ്രിന്റ് സ്കാനര്‍ എന്നിവയാണ് ലി 1എസിന്റെ ഫീച്ചറുകള്‍‍. 9,999 രൂപയാണ് ഈ ഫോണിന്റെ വില.

റെഡ്മി നോട്ട് 3:

പഴയ റെഡ് മീ നോട്ടിന്റെ അതേ വിലയ്ക്കാണ് ഷവോമി തങ്ങളുടെ പുതിയ നോട്ട് 3 വിപണിയിലെത്തിച്ചത്. 9,999 രൂപയാണ് റെഡ്മി നോട്ട് 3 യുടെ 2 ജിബി റാമും 16 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള ഈ ഫോണിന്റെ വില. 16 മെഗാ പിക്സൽ ശേഷിയുള്ള പ്രധാന കാമറയ്ക്ക് താഴെയായാണ് ഇരട്ട ടോൺ എൽഇഡി ഫ്ലാഷ്, ഫിംഗർപ്രിന്റ് സ്കാനർ എന്നിവയുള്ളത്.

കൂള്‍പാഡ് നോട്ട് 3 ലൈറ്റ്:

വെറും 6,999 രൂപയ്ക്ക് തകര്‍പ്പന്‍ സവിശേഷതകളുമായാണ് ചൈനീസ് മൊബൈല്‍ നിര്‍മ്മാതാക്കളായ കൂള്‍പാഡ് നോട്ട് 3 ലൈറ്റ് വിപണിയിലെത്തിയത്. 13 എംപി പിന്‍ക്യാമറയും 5 എംപി മുന്‍ക്യാമറയുമാണ് ഈ ഫോണിനുള്ളത്. 3 ജിബി റാമും 16 ജിബി ഇന്റേണല്‍ മെമ്മറിയുമുള്ള ഈ ലോ ബഡ്ജറ്റ് സ്മാര്‍ട്ട് ഫോണില്‍ ഫിന്‍ഗര്‍പ്രിന്റ് സെന്‍സറും കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :